ജനുവരി 16 മുതൽ മാർച്ച് 15 വരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ 14 ജില്ലകളിലും വികാസ യാത്ര നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ അറിയിച്ചു. ജനരക്ഷാ യാത്രക്ക് കിട്ടിയ അഭൂതപൂർവ്വമായ പിന്തുണ സംഘടനാ തലത്തിൽ പ്രയോജനപ്പെടുത്തുന്നതിനാണ് സംസ്ഥാന അദ്ധ്യക്ഷൻ ജില്ലകളിൽ യാത്ര നടത്തുന്നത്. ഓരോ ജില്ലകളിലും 2, 3 ദിവസം വീതമായിരിക്കും പര്യടനം. 16 ന് തൃശൂരിൽ നിന്ന് തുടങ്ങുന്ന പര്യടനം മാർച്ച് 15 ന് കോട്ടയത്താണ് സമാപിക്കുക. രണ്ടു ദിവസമായി തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന നേതൃയോഗത്തിന്‍റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ ജില്ലയിലും വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരുമായി സംസ്ഥാന അദ്ധ്യക്ഷൻ ആശയവിനിമയം നടത്തും. ഒരു ജില്ലയിൽ 20 ഓളം യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷാ നടത്തിയ വിസ്തൃത പ്രവാസത്തിന്‍റെ മാതൃകയിലാണ് സംസ്ഥാന അദ്ധ്യക്ഷന്‍റെ പര്യടനവും. സംസ്ഥാന ജനറൽ സെക്രട്ടറിമാരും മറ്റ് നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടാകും.
വികാസ് യാത്ര

No District Date
1 തൃശൂർ ജനുവരി 16,17,18
2 പത്തനംതിട്ട ജനുവരി 23,24
3 കാസർകോട് ജനുവരി 29,30
4 തിരുവനന്തപുരം
5 കൊല്ലം ഫിബ്രവരി 6,7,8
6 ആലപ്പുഴ ഫിബ്രവരി- 11,12,13
7 എറണാകുളം ഫിബ്രവരി 16,17,18
8 ഇടുക്കി ഫിബ്രവരി 19,20,21
9 കോഴിക്കോട് ഫിബ്രവരി 23,24,25
10 വയനാട് ഫിബ്രവരി 26,27
11 കണ്ണൂർ മാർച്ച് 1,2
12 മലപ്പുറം മാർച്ച് 5,6,7
13 പാലക്കാട് മാർച്ച് 9,10,11
13 കോട്ടയം മാർച്ച് 13,14,15