2019 -20 ഇടക്കാല ബജറ്റ് ഒറ്റനോട്ടത്തിൽ

 

കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ്കാര്യ റെയിൽവെ, കൽക്കരി മന്ത്രി ശ്രീ. പീയൂഷ് ഗോയൽ പാർലമെന്റിൽ ഇന്ന് അവതരിപ്പിച്ച 201920 ലെ ഇടക്കാല ബജറ്റിലെ പ്രസക്ത ഭാഗങ്ങൾ 
2019 – 20 ബജറ്റിന്റെ മുഖ്യ സന്ദേശം
 • 2022 ഒാടെ ഒരു നവ ഇന്ത്യയിലേക്കുള്ള സാക്ഷാത്ക്കാരത്തിലേയ്ക്കുള്ള മുന്നേറ്റം
 • എല്ലാവർക്കും കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമായ വൃത്തിയും ആരോഗ്യവും ഉള്ള ഇന്ത്യ
 • കർഷകരുടെ വരുമാനം ഇരട്ടിയാക്കിയ ഒരു ഇന്ത്യ
 • യുവാക്കൾക്കും വനിതകൾക്കും തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ യഥേഷ്ടം അവസരങ്ങൾ
 • ഭീകരത, വർഗ്ഗീയത, ജാതീയത, അഴിമതി സ്വജനപക്ഷപാതം എന്നിവയിൽ നിന്ന് മുക്തമായൊരു ഇന്ത്യ.
അടുത്ത പതിറ്റാണ്ടിലേയ്ക്കുള്ള കാഴ്ചപ്പാട്
 • അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ട്രില്ല്യൺ ഡോളറിന്റെ സമ്പദ്ഘടനയായി വളരുക.
 • പിന്നീടുള്ള എട്ട് വർഷത്തിനുള്ളിൽ 10 ട്രില്ല്യൺ ഡോളറിന്റെ സമ്പദ്ഘടനയായി വളരുക.
2030 ലെ ഇന്ത്യയ്ക്കായുള്ള ദർശനത്തിന്റെ 10 മാനങ്ങൾ
ഇന്ത്യ ഒരു ആധുനികവും, സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്നതുമായ ഉയർന്ന വളർച്ചയുള്ളതും സമത്വാധിഷ്ടിതവും, സുതാര്യവുമായ ഒരു സമൂഹമായി മാറും.
 1. ജീവിതം ആയാസകരമാക്കാൻ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ നർമ്മിക്കുക.
 2. ഒരു ഡിജിറ്റൽ ഇന്ത്യ സൃഷ്ടിക്കുക.
 3. വൈദ്യുതി വാഹനങ്ങൾ ഉപയോഗിച്ചുള്ള ഗതാഗത വിപ്ലവത്തിലൂടെ മലിനീകരണ മുക്ത ഇന്ത്യയിലേയ്ക്ക് നയിക്കുക.
 4. ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വൻ തോതിൽ തൊഴിലവസരങ്ങൾ           സൃഷ്ടിക്കാൻ ഗ്രാമീണ വ്യവസായ വൽക്കരണം വിപുലീകരിക്കുക.
 5. നദികൾ ശുദ്ധീകരിക്കുക, എല്ലാ ഇന്ത്യാക്കാർക്കും സുരക്ഷിത കുടിവെള്ളവും, സൂക്ഷ്മ            ജലസേചനത്തിലൂടെ വെള്ളത്തിന്റെ കാര്യക്ഷമായ ഉപയോഗം ഉറപ്പാക്കുക.
 6. സാഗർമാല, തീരദേശം, സമുദ്രങ്ങൾ എന്നിവയുടെ നിലവാരം ഉയർത്തുന്നതിലൂടെ  വിപുലപ്പെടുത്തുന്നതിലൂടെ ഇന്ത്യയുടെ വികസനവും, വളർച്ചയും ശക്തിപ്പെടുത്തുക.
 7. ഗഗൻയാനിലൂടെ 2022 ഒാടെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെ ബഹിരാകാശത്ത് എത്തിക്കുക. ഒപ്പം ലോകത്തെ ഉപഗ്രഹങ്ങളുടെ വിക്ഷേപണ തറയായി ഇന്ത്യമാറുക.
 8. ഇന്ത്യയെ ഭക്ഷ്യ സ്വയം പര്യാപ്തമാക്കുക ഒപ്പം ഏറ്റവും ജൈവമായ തരത്തിൽ ഉൽപ്പാദിപപിച്ച ഭക്ഷംണം ലോകത്തിന് കയറ്റുമതി ചെയ്യുക.
 9. ആയുഷ്മാൻ ഭാരതിലൂടെ ആരോഗ്യകരമായ ഒരു ഇന്ത്യയും, തുല്യ അവസരങ്ങൾ ഉള്ള വനിതകളും അവരുടെ സുരക്ഷിതത്വത്തിൽ കരുതലും.
 10. കുറഞ്ഞ ഗവൺമെന്റും കൂടുതൽ ഭരണവും ഉത്തരവാദിത്തമുള്ള ബ്യൂറോക്രസിയുമായി ഇന്ത്യയെ  പരിവർത്തിപ്പിക്കുക.
പുതിയ പ്രഖ്യാപനങ്ങൾ
 
കർഷകർ
 • 12 കോടി ചെറുകിട നാമമാത്ര കർഷകർക്ക് പി.എം. കിസാൻ പദ്ധതിക്ക് കീഴിൽ പ്രതിവർഷം 6,000 രൂപ വരുമാനം ഉറപ്പാക്കൽ
 • 2018 -19 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള 20,000 കോടി രൂപ കൂടാതെ 2019 -20 ൽ       കാർഷിക മേഖലയുടെ മൊത്തം അടങ്കൽ 75,000 കോടി രൂപ
 • രാഷ്ട്രീയ ഗോകുൽ ദൗത്യത്തിന്റ അടങ്കൽ 750 കോടി രൂപയായി ഉയർത്തി.
 • പശുക്കളുടെ ജനിതക നിലവാരം സുസ്ഥിരമായി ഉയർത്തുന്നതിന് രാഷ്ട്രീയ കാമധേനു ആയോഗ് രൂപീകരിക്കും.
 • 1.5 കോടി മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക ഫിഷറീസ് വകുപ്പ്
 • മൃഗ സംരക്ഷണത്തിനും മത്സ്യ വളർത്തലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കർഷകർക്ക് 2% പലിശ ഇളവ്. കൃത്യമായ തിരിച്ചടവിന് 3% അധിക ഇളവ്.
 • ദുരന്ത വേളകളിൽ നൽകുന്ന 2% പലിശ ഇളവ് പുനക്രമീകരിക്കപ്പെട്ട വായ്പയുടെ മുഴുവൻ കാലയളവിലേയ്ക്കും ബാധകമാക്കും.
തൊഴിൽ
 
 • അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന 10 കോടിയോളം പേർക്ക് നിശ്ചിത പ്രതിമാസ പെൻഷൻ ഉറപ്പാക്കുന്ന പ്രധാനമന്ത്രി ശ്രമ യോഗി മാൻധൻ പദ്ധതി.
 • പ്രതിമാസം 100/55 രൂപയുടെ താങ്ങാവുന്ന വിഹിതത്തിലൂടെ 60 വയസ്സിന് ശേഷം പ്രതിമാസം 3,000 രൂപ പെൻഷൻ.
 
ആരോഗ്യം
 • 22ാമത് എയിംസ് ഹരിയാനയിൽ സ്ഥാപിക്കും.
 
തൊഴിലുറപ്പ് പദ്ധതി
 • മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 201920 ൽ 60,000 കോടി രൂപയുടെ വിഹിതം.
 
പ്രത്യക്ഷ നികുതി നിർദ്ദേശങ്ങൾ
 • 5 ലക്ഷം രൂപ വരെയുള്ള വരുമാനം ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി
 • 3 കോടിയോളം ഇടത്തരക്കാരായ നികുതി ദായകർക്ക് 23,000 കോടിയിലധികം രൂപയുടെ നികുതി ഇളവ്.
 • സ്റ്റാന്റേർഡ് ഡിഡക്ഷൻ 40,000 രൂപയിൽ നിന്ന് 50,000 രൂപയാക്കി.
 • നികുതി കണക്കാക്കുന്നതിന് ബാങ്കുകൾ / പോസ്റ്റോഫീസ് നിക്ഷേപങ്ങൾ എന്നിവയുടെ റ്റി.ഡി.എസ്. പരിധി 10,000 രൂപയിൽ നിന്ന് 40,000 രൂപയാക്കി ഉയർത്തും.
 • നിലവിലുള്ള ആധായ നികുതി നിരക്കുകൾ അതേപടി തുടരും.
 • സ്വന്തമായി താമസിക്കുന്ന രണ്ടാമത്തെ വീടിന്റെ നാമമാത്ര വാടകയ്ക്ക് മേലുള്ള നികുതി ഒഴിവാക്കി.
 • ഭവന നിർമ്മാണ റിയൽഎസ്റ്റേറ്റ് മേഖലയ്ക്ക് കുതിപ്പേകും
 • വാടകയ്ക്ക് മേൽ നികുതി കണക്കാക്കുന്നതിനുള്ള ടി.ഡി.എസ്. പരിധി 1,80,000 രൂപയിൽ നിന്ന് 2,40,000 രൂപയാക്കി ഉയർത്തി.
 • താങ്ങാവുന്ന നിരക്കിലുള്ള വീടുകൾക്കുള്ള നികുതി ഒഴിവുകൾ 2020 മാർച്ച് 31 വരെ ദീർഘിപ്പിച്ചു.
 
സാമ്പത്തികം
 • 2019 – 20 ലെ ധനകമ്മി മൊത്തം ആഭ്യന്തര ഉൽപ്പദനത്തിന്റെ 3.4 ശതമാനമാക്കി നിജപ്പെടുത്തി.
 • 3% എന്ന ലക്ഷ്യം 202021 ഒാടെ കൈവരിക്കും.
 • 2018 – 19 പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ധനകമ്മി 7 വർഷം മുമ്പുള്ള 6% ൽ നിന്ന് 3.4% ആയി കുറച്ചു.
 • 2019 – 20 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം മൊത്തം ചിലവ് 13% ൽ അധികം വർദ്ധിച്ച്, 27,84,200 കോടി രൂപയായി.
 • 2019 – 20 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം മൂലധന ചെലവ് 3,36,292 കോടി രൂപ.
 • കേന്ദ്രാവിഷ്കൃത പദ്ധതിക്കുള്ള വിഹിതം 201920 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 3,27,679 കോടി രൂപയായി    വർദ്ധിപ്പിച്ചു.
 • ദേശീയ വിദ്യാഭ്യാസ ദൗത്യത്തിനുള്ള വിഹിതം 20% വർദ്ധിപ്പിച്ച് 38,572 കോടിരൂപയാക്കി.
 • എെ.സി.ഡി.എസ്. നുള്ള വിഹിതം 18% വർദ്ധിപ്പിച്ച് 27,584 കോടി രൂപയാക്കി.
പട്ടികജാതി പട്ടികവർഗ്ഗക്കാർക്കുള്ള വിഹിതത്തിൽ ഗണ്യമായ വർദ്ധന
 • പട്ടികജാതിക്കാർക്കുള്ള വിഹിതം 35.6% ന്റെ വർദ്ധന
 • 2018 – 19 ലെ 56,619 കോടി രൂപയിൽ നിന്ന് 201920 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 76,801 കോടി രൂപയായി വർദ്ധിപ്പിച്ചു
 • പട്ടിക വർഗ്ഗക്കാർക്കുള്ള വിഹിതത്തിൽ 28 % ന്റെ വർദ്ധന
 • 2018 – 19 ലെ 39,135 കോടി രൂപയിൽ നിന്ന് 201920 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 50,086 കോടി രൂപയായി വർദ്ധിപ്പിച്ചു
 • പാവപ്പെട്ടവരും, പിന്നോക്ക വിഭാഗങ്ങളും
 • പാവപ്പെട്ടവർക്കുള്ള 10% സംവരണം ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 25% അധിക സീറ്റുകൾ.
 • 2019 മാർച്ചോടെ എല്ലാ വീടുകൾക്കും വൈദ്യുതി കണക്ഷൻ.
വടക്ക് കിഴക്ക് 
 • 2018 – 19 ലെ ബജറ്റ് എസ്റ്റിമേറ്റിനെക്കാൾ 21% വിഹിതം വർദ്ധിപ്പിച്ച് 201920 ൽ 58,166 കോടി രൂപയാക്കി.
 • അരുണാചൽപ്രദേശ് വ്യോമയാന മാപ്പിൽ ഇടംതേടി.
 • ഇത് ആദ്യാമായി മേഘാലയ, തൃപുര, മിസോറാം എന്നീ സംസ്ഥാനങ്ങൾ ഇന്ത്യയുടെ റെയിൽവെ മാപ്പിൽ  ഇടംപിടിച്ചു.
 • നാടോടി ഗോത്രങ്ങളെ കണ്ടെത്താൻ സമിതി
 • അവശേഷിക്കുന്ന വിജ്ഞാപനം ചെയ്യപ്പെടാത്ത നാടോടി, അർദ്ധ നാടോടി ഗോത്രങ്ങളെ കണ്ടെത്തുന്നതിന് നിതി ആയോഗിന് കീഴിൽ ഒരു പുതിയ സമിതി.
 • ഇവരുടെ വികസനത്തിനും ക്ഷേമത്തിനുമായി കേന്ദ്ര സാമൂഹിക നിതീ ശാക്തീകരണ മന്ത്രാലയത്തിന് കീഴിൽ പുതിയ ബോർഡ് രൂപീകരിക്കും.
പ്രതിരോധം
 • ഇത് ആദ്യമായി പ്രതിരോധ ബജറ്റ് മൂന്ന് ലക്ഷം കോടി രൂപ കടന്നു.
റെയിൽവെ
 • 2019 – 20 ബജറ്റിൽ നിന്നും 64,587 കോടി രൂപയുടെ മൂലധന സഹായം.
 • 1,58,658 കോടി രൂപയുടെ മൊത്തം മൂലധന ചെലവ്
വിനോദ വ്യവസായം
 • ഇന്ത്യൻ ചലച്ചിത്രകാര•ാർക്ക് സിനിമ ഷൂട്ടിംഗിന് അനുമതി ലഭിക്കുന്നതിന് ഏകജാലക സംവിധാനം.
 • നിയന്ത്രണ സംവിധാനങ്ങൾ കൂടുതലായും സ്വയം വെളിപ്പെടുത്തലിന്റെ അടിസ്ഥാനതിൽ.
 • വ്യാജപതിപ്പികൾ തടയുന്നതിന് സിനിമാറ്റോഗ്രാഫ് നിയമത്തിൽ ആന്റി ക്യംകോർഡിംഗ് വകുപ്പുകൾ ചേർത്ത്.
എം.എസ്.എം.ഇ.യും, വ്യാപാരികളും
 • ജി.എസ്.ടി.ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഒരു കോടി രൂപയുടെ വായ്പയ്ക്ക് 2% പലിശ ഇളവ്.
 • ഗവൺമെന്റ് സ്ഥാപനങ്ങളിലേയ്ക്കുള്ള പർച്ചേസുകളുടെ 25% ൽ കുറഞ്ഞത് 3% എങ്കിലും വനിതകളുടെ ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ നിന്നായിരിക്കും.
 • കേന്ദ്ര വ്യവസായ നയ പ്രോത്സാഹന വകുപ്പിനെ, വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് എന്ന് പുനർ നാമകരണം ചെയ്യും.
ഡിജിറ്റൽ ഗ്രാമങ്ങൾ
 • അടുത്ത അഞ്ച് വർഷത്തിനകം ഗവൺമെന്റ് ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റൽ ഗ്രാമങ്ങളാക്കി മാറ്റും.