കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ തന്റെ കന്നി ബജറ്റ് പ്രസംഗത്തിലൂടെ 2019-20 ലെ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.  ബജറ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ :

ദശാബ്ദത്തിലേയ്ക്കുള്ള പത്തിന ദര്‍ശനം

  • ജനപങ്കാളിത്തത്തോടെ ടീം ഇന്ത്യ കെട്ടിപ്പടുക്കല്‍ : ഏറ്റവും കുറഞ്ഞ ഗവണ്‍മെന്റ് ഇടപെടലും പരമാവധി ഭരണ നിര്‍വ്വഹണവും
  • മാലിന്യ മുക്ത ഇന്ത്യയിലൂടെ ഹരിതാഭമായ ഭൂമിയും, നീലാകാശവും കൈവരിക്കല്‍
  • സമ്പദ്ഘടനയുടെ എല്ലാ മേഖലകളിലും ഡിജിറ്റല്‍ ഇന്ത്യ എത്തിക്കല്‍
  • ഗഗന്‍യാന്‍, ചന്ദ്രയാന്‍ എന്നിവയുടെ വിക്ഷേപണവും, മറ്റ് ബഹിരാകാശ ഉപഗ്രഹ പദ്ധതികളും
  • ഭൗതിക, സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം
  • ജലം, ജലപരിപാലനം, ശുദ്ധമായ നദികള്‍
  • നീല സമ്പദ്ഘടന
  • ഭക്ഷ്യധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പഴം, പച്ചക്കറി എന്നിവയില്‍ സ്വയം പര്യാപ്തതയും, കയറ്റുമതിയും
  • ആയുഷ്മാന്‍ ഭാരതിലൂടെ ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കല്‍, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ശരിയായ പോഷണം, പൗരന്മാര്‍ക്ക് സുരക്ഷ
  • ഇന്ത്യയില്‍ നിര്‍മ്മിക്കൂ പദ്ധതിക്ക് കീഴില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, പ്രതിരോധ മേഖലയിലെ നിര്‍മ്മാണം,
  • ഓട്ടോമൊബൈലുകള്‍, ഇലക്‌ട്രോണിക്‌സ്, ബാറ്ററികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക്  ഊന്നല്‍.
  • അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്ഘടനയിലേയ്ക്ക്
  • ‘ജനമനസുകള്‍ പ്രതീക്ഷ, വിശ്വാസം, അഭിലാഷങ്ങള്‍ എന്നിവയാല്‍ ഭരിതമാണ്’ ധനമന്ത്രി പറഞ്ഞു.
  • നടപ്പ് വര്‍ഷം ഇന്ത്യന്‍ സമ്പദ്ഘടന മൂന്ന് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്ഘടനയായി മാറും.
  • ഇന്ത്യയെ ഒരു അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്ഘടനയാക്കി മാറ്റുകയാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം
  • ‘ഇന്ത്യന്‍ വ്യവസായങ്ങളാണ് ഇന്ത്യയുടെ തൊഴില്‍ സൃഷ്ടാക്കളും രാജ്യത്തിന്റെ ധനസൃഷ്ടാക്കളും’, ധനമന്ത്രി പറഞ്ഞു
  • അടിസ്ഥാന സൗകര്യം, ഡിജിറ്റല്‍ സമ്പദ്ഘടന എന്നിവയില്‍ നിക്ഷേപം ആവശ്യം.
  • ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ തൊഴിലവസരം സൃഷ്ടിക്കല്‍
  • നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള സംരംഭങ്ങള്‍ പരിഗണനയില്‍
  • ബിസിനസ്സ് ചെയ്യല്‍ എളുപ്പമാക്കുന്നതിന് മുദ്രാ വായ്പയിലൂടെ സാധാരണക്കാരുടെ ജീവിതം മാറ്റിയെടുത്തു

 

സൂക്ഷ്മ, ഇടത്തര, ചെറുകിട സംരംഭങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍

  • പ്രധാനമന്ത്രി കരംയോഗി മാന്ഥന്‍ സ്‌കീം
  • 1.5 കോടി രൂപക്ക് താഴെ വാര്‍ഷിക വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്കും, ചെറിയ കടഉടമകള്‍ക്കും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍
    സ്വയം സാക്ഷ്യപ്പെടുത്തലും, ബാങ്ക് അക്കൗണ്ടും, ആധാറും മാത്രം ആവശ്യമാക്കിക്കൊണ്ട് ഇതിനായുള്ള പേര് ചേര്‍ക്കല്‍ ലളിതമാക്കും.
  • എം.എസ്.എം.ഇ കള്‍ക്കുള്ള പലിശ ഇളവ് പദ്ധതിക്ക് കീഴില്‍ ജി.എസ്.ടി. രജിസ്‌ട്രേഷനുള്ള എം.എസ്എം.ഇ. കള്‍ക്ക് പുതുതായി എടുക്കുന്ന വായ്പകളില്‍ 2% പലിശ ഇളവ് നല്‍കുന്നതിനായി 2019-20 ലേയ്ക്ക് 350 കോടി രൂപ നീക്കി വച്ചു.
  • കാലതാമസം ഒഴിവാക്കാന്‍ ബില്ലുകളും മറ്റും ഫയല്‍ ചെയ്യുന്നതിന് സൂക്ഷ്മ, ചെറുകിട, ഇടത്തരം  സംരംഭങ്ങള്‍ക്കായി പ്രത്യേക പേയ്‌മെന്റ് പ്ലാറ്റ്‌ഫോം രൂപീകരിക്കും.
  • രാജ്യത്ത് ആദ്യമായി ഗതാഗതത്തിനായുള്ള തദ്ദേശീയമായി വികസിപ്പിച്ച നാഷണല്‍ കോമണ്‍ മൊബിലിറ്റ് കാര്‍ഡ് (എന്‍.സി.എം.സി) 2019 മാര്‍ച്ചില്‍ പുറത്തിറക്കി.
  • റൂപേ കാര്‍ഡ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗതാഗത കാര്‍ഡുകള്‍ ഉപയോഗിച്ച് ബസ്സ് യാത്ര, ടോള്‍ അടയ്ക്കല്‍, പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍, റീട്ടെയില്‍ ഷോപ്പിംഗ് എന്നിവ നടത്താം

 

എല്ലാത്തരം കണക്ടിവിറ്റികള്‍ക്കും വമ്പിച്ച പ്രോത്സാഹനം

  • പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി
  • വ്യാവസായിക ഇടനാഴികള്‍, പ്രത്യേക ചരക്ക് ഇടനാഴികള്‍
  • ഭരത്മാല, സാഗര്‍മാല പദ്ധതികള്‍, ജലമാര്‍ഗ്ഗ വികസനം, ഉഡാന്‍ പദ്ധതികള്‍
  •  ഭാരത് മാല പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാന റോഡ് ശൃംഖലകള്‍ വികസിപ്പിക്കും
  • ജലമാര്‍ഗ്ഗ വികസന പദ്ധതിക്ക് കീഴില്‍ 2019-20 ഓടെ ഗംഗാ നദിയുടെ കപ്പലോട്ട ശേഷി വര്‍ദ്ധിപ്പിക്കും
  • ഗംഗയിലൂടെയുള്ള ചരക്ക് ഗതാഗതത്തില്‍ അടുത്ത നാല് വര്‍ഷം കൊണ്ട് നാല് ഇരട്ടി വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.
  • 2018-30 ല്‍ റെയില്‍വെയുടെ അടിസ്ഥാന സൗകര്യവികസനത്തിന് 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യം
  • ട്രാക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കല്‍, ബോഗി നിര്‍മ്മാണം, ചരക്ക് നീക്കം എന്നിവയ്ക്കായി പൊതു സ്വകാര്യ പങ്കാളിത്തം ഉദ്ദേശിക്കുന്നു
  • രാജ്യത്തൊട്ടാകെ 657 കിലോമീറ്റര്‍ മെട്രോ റെയില്‍ ശൃംഖല പ്രവര്‍ത്തനക്ഷമമായി
  • വ്യോമയാന മേഖലയില്‍ പരിപാലനം, അറ്റകുറ്റപ്പണികള്‍ എന്നിവയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് നയപരമായ ഇടപെടല്‍ നടത്തും.
  • വ്യോമയാന രംഗത്തെ ഒരു ഹബ്ബായി ഇന്ത്യയെ മാറ്റുന്നതിനുള്ള ഒരു നിയന്ത്രണ രേഖയ്ക്ക് ഗവണ്‍മെന്റ് രൂപം നല്‍കും
  • ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്ന ഫെയിം പദ്ധതിയുടെ (എഫ്.എ.എം.ഇ) രണ്ടാം ഘട്ടത്തില്‍ മൂന്ന് വര്‍ഷത്തേയ്ക്ക് 10,000 കോടി രൂപയുടെ അടങ്കലിന് അനുമതി
  • ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ചാര്‍ജ്ജിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ ആനുകൂല്യം
  • ഫെയിം പദ്ധതിക്ക് കീഴിലെ ആനുകൂല്യങ്ങള്‍ മുന്തിയ തരം ബാറ്ററി ഉപയോഗിച്ചുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രം
  • ദേശീയ ഹൈവെ പദ്ധതി വായ്പ ലഭ്യമാക്കാവുന്ന മാതൃക ഉപയോഗിച്ച് ഒരു ദേശീയ ഹൈവെ ഗ്രിഡ് ഉറപ്പ് വരുത്തുന്നതിനായി പുനസംഘടിപ്പിക്കും
  • ഗ്യാസ് ഗ്രിഡുകള്‍, ഐ-വേകള്‍, പ്രദേശിക വിമാനത്താവളങ്ങള്‍ എന്നിവയ്ക്കായി രൂപരേഖ ലഭ്യമാക്കും
  • ഒരു രാഷ്ട്രം, ഒരുഗ്രിഡ് പദ്ധതിക്ക് കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് ചിലവ് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉറപ്പാക്കും.
  • കാലപ്പഴക്കം ചെന്നതും, ശേഷി കുറഞ്ഞവയുമായ പ്ലാന്റുകളുടെ കാര്യത്തില്‍ ഉന്നതാധികാര സമിതിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കും.
  • ഉജ്ജ്വല്‍ ഡിസ്‌ക്കോം അഷ്വറന്‍സ് യോജന (ഉദയ്) ക്ക് കീഴില്‍ വന്‍കിട വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ക്രോസ് സബ്‌സിഡി സര്‍ച്ചാര്‍ജ്ജുകള്‍ അനാവശ്യ ഡ്യൂട്ടികള്‍ എന്നിവ ഒഴിവാക്കും.
  • വൈദ്യുതി മേഖലയിലെ താരിഫ് പാക്കേജും, ഘടനാപരമായ പരിഷ്‌ക്കാരങ്ങളും ഉടനെ പ്രഖ്യാപിക്കും.
  • വീടുകള്‍ വാടകയ്ക്ക് നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി പരിഷ്‌ക്കരണ നടപടികള്‍ കൈക്കൊള്ളും
  • മാതൃക വാടക നിയമത്തിന് രൂപം നല്‍കി സംസ്ഥാനങ്ങള്‍ക്ക് അയച്ച് കൊടുക്കും.
  • കേന്ദ്ര ഗവണ്‍മെന്റും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും കൈവശം വച്ചിരിക്കുന്ന ഭൂമി ചെലവ് കുറഞ്ഞ ഭവന നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതിന് സംയുക്ത സംവിധാനത്തിന് രൂപം നല്‍കും
  • അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ധനസഹായത്തിന് മൂലധനം കണ്ടെത്താനുള്ള നടപടികള്‍ കൈക്കൊള്ളും
  • 2019-20 ല്‍ ക്രെഡിറ്റ് ഗ്യാരന്റി എന്‍ഹാന്‍സ്‌മെന്റ് കോര്‍പ്പറേഷന്‍ രൂപീകരിക്കും.
  • അടിസ്ഥാന സൗകര്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ദീര്‍ഘകാല ബോണ്ടുകള്‍ പുറത്തിറക്കുന്നതിനുള്ള കര്‍മ്മ പരിപാടി തയ്യാറാക്കും.
  • ബോണ്ട് വിപണി വിപുലീകരിക്കാന്‍ നടപടികള്‍
  • എ എ റേറ്റിംഗിനുള്ള ബോണ്ടുകള്‍ ഈടായി സ്വീകരിക്കുന്നതിന് സ്റ്റോക്ക് എക്‌സ്ഞ്ചുകള്‍ക്ക് അനുമതി നല്‍കും
  • കോര്‍പ്പറേറ്റ് ബോണ്ടുകളുടെ വ്യാപാര പ്ലാറ്റ് ഫോമിന്റെ ഉപയോഗം അവലോകനം ചെയ്യും.
  • സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍
  • ഇല്ക്‌ട്രോണിക് ഫണ്ട് ശേഖരണത്തിന് സെബിയുടെ നിയന്ത്രണത്തിന് കീഴില്‍ പ്ലാറ്റ്‌ഫോം രൂപീകരിക്കും.
  • വിദേശ നിക്ഷേപകര്‍ക്ക് കെ.വൈ.സി. നിബന്ധനകള്‍ കൂടുതല്‍ നിക്ഷേപ സൗഹൃദപരമാക്കും.
    ഇന്ത്യയെ കൂടുതല്‍ ആകര്‍ഷകമായ വിദേശ നിക്ഷേപ ലക്ഷ്യസ്ഥാനമാക്കി മാറ്റാനുള്ള നടപടിക്രമങ്ങള്‍:
  • വ്യോമയാനം, മാധ്യമം (ആനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ്, ഗെയിമിംഗ്) ഇന്‍ഷ്വറന്‍സ് മേഖലകള്‍ വിവിധ തലങ്ങളിലെ പരിശോധനയ്ക്ക് വിധേയമായി വിദേശ നിക്ഷേപത്തിന് തുറന്ന് കൊടുക്കും.
  • ഇന്‍ഷ്വറന്‍സ് ഇടനിലക്കാര്‍ക്ക് നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കും
  • സിംഗിള്‍ ബ്രാന്റ് ചില്ലറ കച്ചവട മേഖലയില്‍ വിദേശ നിക്ഷേപത്തിനുള്ള പ്രാദേശിക മാനദണ്ഡങ്ങള്‍ ലഘൂകരിക്കും.
  • ദേശീയ അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ഉപയോഗിച്ച് ഗവണ്‍മെന്റ് വാര്‍ഷിക ആഗോള നിക്ഷേപക സംഗമം രാജ്യത്ത് സംഘടിപ്പിക്കും
    ബഹിരാകാശ വകുപ്പിന്റെ പുതിയ വാണിജ്യ വിഭാഗമായി ന്യൂ സ്‌പെയിസ് ഇന്ത്യാ ലിമിറ്റഡ് (എന്‍.എസ്.ഐ.എല്‍) എന്ന പൊതുമേഖലാ സ്ഥാപനത്തിന് രൂപം നല്‍കും
  • ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നതിനാണിത്.
    പ്രത്യക്ഷ നികുതികള്‍
  • 400 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികളുടെ നികുതി നിരക്ക് 25% മായി കുറച്ചു.
  • ആദായ നികുതി സ്ലാബില്‍ മാറ്റമില്ല
  • രണ്ട് കോടി രൂപ മുതല്‍ അഞ്ച് കോടി രൂപ വരെയുള്ള വരുമാനക്കാരുടെ നികുതി നിരക്ക് 3% വും, 5 കോടി രൂപയ്ക്ക് മുകളില്‍ ഉള്ളവര്‍ക്ക് 7% വും വര്‍ദ്ധിപ്പിച്ചു.
  • പ്രത്യക്ഷ നികുതി വരുമാനം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 78% വര്‍ദ്ധിച്ച് 11.37 ലക്ഷം കോടി രൂപയായി.
    നികുതി ലഘൂകരണവും, ജീവിതം സുഗമമാക്കലും
  • ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍ നിര്‍ബന്ധമല്ല, ആധാര്‍ മതി ഇതുവഴി പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ആധാര്‍ നമ്പര്‍ ഉപയോഗിച്ച് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയും
    ചെലവ് കുറഞ്ഞ ഭവന നിര്‍മ്മാണം
  • 45 ലക്ഷം രൂപ വരെ വിലയുള്ള വീട് വാങ്ങുന്നവര്‍ക്ക് 2020 മാര്‍ച്ച് 31 വരെയുള്ള വായ്പകളുടെ മേല്‍ അടച്ച പലിശയില്‍ ഒന്നര ലക്ഷം രൂപയുടെ അധിക കിഴിവ്
  • 15 വര്‍ഷത്തെ വായ്പാ കാലയളവില്‍ ഏകദേശം 7 ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രയോജനം
    ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം
  • ഇലക്ട്രിക് വാഹന വായ്പയുടെ പലിശയില്‍ ഒന്നരലക്ഷം രൂപയുടെ അധിക ആദായ നികുതി കിഴിവ്
  • ഇലക്ട്രിക് വാഹനങ്ങളുടെ ചില ഭാഗങ്ങളെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി
    സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ആശ്വാസം
  • വീട് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നിക്ഷേപിച്ചാല്‍ ലഭിക്കുന്ന ക്യാപിറ്റല്‍ ടാക്‌സ് ഒഴിവ് 2021 സാമ്പത്തിക വര്‍ഷം വരെ നീട്ടി
  • ഏയ്ഞ്ചല്‍ ടാക്‌സ് പ്രശ്‌നം പരിഹരിച്ചു – റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ സ്റ്റാര്‍ട്ട് അപ്പുകളും, നിക്ഷേപകരും നല്‍കുന്ന സത്യവാങ്മൂലം നിശിത പരിശോധനയ്ക്ക് വിധേയമാക്കില്ല
  • സ്റ്റാര്‍ട്ട് അപ്പുകളുടെ ഫണ്ട് ശേഖരണത്തിന് ആദായ നികുതി വകുപ്പിന്റെ പരിശോധന ആവശ്യമില്ല
  • നിക്ഷേപകനെയും, സ്രോതസിനെയും കണ്ടെത്തുന്നതിന് ഇ-വെരിഫിക്കേഷന്‍ സംവിധാനം
    പരോക്ഷ നികുതികള്‍
    മേക്ക് ഇന്‍ ഇന്ത്യ
  • മേക്ക് ഇന്‍ ഇന്ത്യ കശുവണ്ടിപ്പരിപ്പ്, പി.വിസി., ടൈലുകള്‍, മോട്ടോര്‍ വാഹന പാര്‍ക്കുകള്‍ മാര്‍ബിള്‍ സ്റ്റാബ്, ഒപ്റ്റിക്കല്‍ ഫൈബര്‍ ക്യാബിള്‍, സി.സി.ടി.വി ക്യാമറ എന്നിവയ്ക്കുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിച്ചു.
  • ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ചിലയിനം ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക് നല്‍കിയ കസ്റ്റംസ് തീരുവ പിന്‍വലിച്ചു
  • ഇറക്കുമതി ചെയ്യുന്ന പുസ്തകങ്ങള്‍ക്ക് 5% അടിസ്ഥാന സൗകര്യ കസ്റ്റംസ് തീരുവ ചുമത്തി
  • കൃത്രിമ കിഡ്‌നി, ഡിസ്‌പോസിബിള്‍ സ്റ്റെര്‍ലൈസിഡ് ഡയലയ്‌സര്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍, ആണവോര്‍ജ്ജ നിലയങ്ങള്‍ക്കുള്ള ഇന്ധനം തുടങ്ങിയവയ്ക്കുള്ള കസ്റ്റംസ് തീരുവ കുറച്ചു.
    പ്രതിരോധം
  • ഇന്ത്യയില്‍ നിര്‍മ്മിക്കാത്ത പ്രതിരോധ ഉപകരണങ്ങളെ അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി
    മറ്റ് പരോക്ഷ നികുതി നിര്‍ദ്ദേശങ്ങള്‍
  • അസംസ്‌കൃത, സെമി -ഫിനിഷ്ഡ് തുകലിനുള്ള കയറ്റുമതി തീരുവ യുക്തിസഹമാക്കി
  • റോഡ് അടിസ്ഥാന സെസ്സിന്മേലും, പ്രത്യേക അധിക എക്‌സൈസ് തീരുവയിന്മേലും പെട്രോളിനും, ഡീസലിനും ലിറ്ററിന് ഓരോ രൂപ വീതം വര്‍ദ്ധിപ്പിച്ചു
  • സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിച്ചു
  • ജി.എസ്.ടി. ക്ക് മുമ്പുള്ള കാലഘട്ടത്തിലെ നികുതി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം
    പ്രധാനമന്ത്രി മത്സ്യ സംപാദ യോജന
  • മത്സ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രത്യേക പദ്ധതി
  • പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 80,250 കോടി രൂപ ചെലവില്‍ 1,25,000 കിലോ മീറ്റര്‍ റോഡ് നിര്‍മ്മിക്കും
    പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനം
  • പരമ്പരാത വ്യവസായങ്ങളെ കൂടുതല്‍ ലാഭകരമാക്കാനും വര്‍ദ്ധിച്ച തൊഴിലവസര സൃഷ്ടിക്കുമായി പൊതു സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കും
  • മുള, തേന്‍, ഖാദി എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് 2019-20 ല്‍ 100 പുതിയ ക്ലസ്റ്ററുകള്‍ രൂപികരിക്കും
  • 2019-20 ല്‍ 80 ലൈവ്‌ലി ഹുഡ് ബിസിനസ് ഇന്‍കുബേറ്ററുകളും, 20 ടെക്‌നോളജി ഇന്‍കുബേറ്ററുകളും സ്ഥാപിക്കും.
  • കാര്‍ഷിക ഗ്രാമീണ വ്യവസായ മേഖലകളില്‍ 75,000 സംരംഭകര്‍ക്ക് നൈപുണ്യ പരിശീലനം
  • 10,000 പുതിയ ഫാര്‍മര്‍, പ്രൊഡ്യൂസര്‍ സംഘടനകള്‍ രൂപീകരിക്കും
    ഇന്ത്യയുടെ ജല സുരക്ഷ
  • ജലവിഭവങ്ങളുടെയും, ജലവിതരണത്തിന്റെയും സമഗ്ര വികസനത്തിന് പുതിയ ജലശക്തി മന്ത്രാലയം
  •  2024 ഓടെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലും പൈപ്പ് വെള്ളം ലഭ്യമാക്കുന്നതിന് ജല്‍ ജീവന്‍ ദൗത്യം
    പ്രധാനമന്ത്രി ഡിജിറ്റല്‍ സാക്ഷരതാ അഭിയാന്‍
  • ഭാരത് നെറ്റ് പദ്ധതിക്ക് കീഴില്‍ ഓരോ പഞ്ചാത്തിലെയും തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി
    യുവജനങ്ങള്‍
  • പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ട് വരും
  • സ്‌കൂള്‍തലത്തിലും, ഉന്നത വിദ്യാഭ്യാസ തലത്തിലും സുപ്രധാന മാറ്റങ്ങള്‍
  • ഗവേഷണങ്ങള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കും പ്രത്യേക ഊന്നല്‍
  • ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിക്കാന്‍ നിയമ നിര്‍മ്മാണം കൊണ്ട് വരും
  • ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പദ്ധതിക്കായി 2019-20 ല്‍ 400 കോടി രൂപ നീക്കിവയ്ക്കും.
  • ദേശീയ സ്‌പോര്‍ട്‌സ് വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കും
  • സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യാ പദ്ധതി 2020-25 വരെ തുടരും
  • ദൂരദര്‍ശന്‍ ചാനലുകളില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി പ്രത്യേക പരിപാടി തുടങ്ങും
    വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സ്വയം സഹായ ഗ്രൂപ്പ് പദ്ധതി എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കും
  • സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായം
  • വികസനത്തില്‍ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ നാരി തൂ നാരായണി പദ്ധതി
    ഇന്ത്യയുടെ മൃദു ശക്തി
  • ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ള വിദേശ ഇന്ത്യാക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കാന്‍ നിര്‍ദ്ദേശം
  • അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ സ്ഥലങ്ങളില്‍ എംബസികളും, ഹൈക്കമ്മിഷനുകളും തുറക്കും.
  • 2019-20 ല്‍ നാല് എംബസികള്‍ തുറക്കും
    ബാങ്കിംഗ് ധനകാര്യ മേഖല
  • വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം കുറവുണ്ടായി
  • കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നാല് ലക്ഷം കോടി രൂപയിലധികം രൂപ തിരിച്ച് പിടിച്ചു
  • മൂലധനം വര്‍ദ്ധിപ്പിക്കുന്നതിനും വായ്പാ വിതരണം മെച്ചപ്പെടുത്തുന്നതിനു മായി പൊതുമേഖലാ ബാങ്കുകള്‍ക്ക് 70,000 കോടി രൂപ അനുവദിക്കും
  • കാഴ്ച പരിമിതര്‍ക്ക് വേഗത്തില്‍ തിരിച്ചറിയുന്ന തരത്തില്‍ 1, 2, 5, 10, 20 രൂപ നാണയങ്ങള്‍ ഉടന്‍ തന്നെ ജനങ്ങള്‍ക്ക് ലഭ്യമാക്കും
    ഡിജിറ്റല്‍ പണമിടപാട്
  • ഒരു വര്‍ഷം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപയിലധികം രൂപ പണമായി പിന്‍വലിച്ചാല്‍ 2% റ്റി.ഡി.എസ്. ഈടാക്കും
    2014-19 ലെ നേട്ടങ്ങള്‍
  • കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഒരു ട്രില്ല്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തു
  • ഇന്ത്യ ഇന്ന് ലോകത്തെ ആറാമത്തെ വലിയ സമ്പദ്ഘടനയാണ്. അഞ്ച് വര്‍ഷം മുമ്പ് 11-ാം സ്ഥാനമായിരുന്നു
  • ഭക്ഷ്യ സുരക്ഷയ്ക്കായി ഓരോ വര്‍ഷവും ചെലവിടുന്ന തുക ഏകദേശം ഇരട്ടിയായി.
    ഭാവിയിലേയ്ക്കുള്ള റോഡ് മാപ്പ്
  • നടപടി ക്രമങ്ങളുടെ ലഘൂകരണം
  • മികച്ച പ്രകടനത്തിന് പ്രോത്സാഹനം
  • ചുവപ്പ് നാട കുറയ്ക്കല്‍
  • സാങ്കേതികവിദ്യയുടെ ഏറ്റവും മെച്ചപ്പെട്ട വിനിയോഗം
  • തുടക്കമിട്ട മെഗാ പദ്ധതികളുടെയും, സേവനങ്ങളുടെയും ഗതിവേഗം വര്‍ദ്ധിപ്പിക്കല്‍