കൃഷി

 • വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും
 • ഇ വിപണി പദ്ധതിയില്‍ കൂടുതല്‍ കര്‍ഷകരെ പങ്കാളികളാക്കും.
 • കാര്‍ഷിക ക്ലസ്റ്റര്‍ വികസിപ്പിക്കും.
 • കൂടുതല്‍ ഗ്രാമീണ ചന്തകള്‍.
 • കാര്‍ഷിക വിപണികളുടെ വികസനത്തിനായി 2000 കോടി
 • ഭക്ഷ്യധാന്യ സംസ്‌കരണത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി.
 • ഇതോടെ ബജറ്റ് വിഹിതം 1400 കോടിയായി ഉയര്‍ന്നു.
 • കാര്‍ഷിക വളര്‍ച്ചയ്ക്ക് ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി. 500 കോടി.
 • മുള അധിഷ് ഠിത വ്യവസായങ്ങള്‍ക്ക് 1290 കോടി.
 • കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയിൽ ഫിഷറീസ്, ക്ഷീര
 • കർഷകരേയും ഉൾപ്പെടുത്തി.
 • ഫിഷറീസ്, ക്ഷീര മേഖലയ്ക്ക് 1000 കോടി
 • 42 പുതിയ അഗ്രോ പാര്‍ക്കുകള്‍ കൂടി.
 • മത്സ്യബന്ധന മേഖലയ്ക്കും മൃഗസംരംക്ഷണ മേഖലയ്ക്കും 10,000 കോടി വകയിരുത്തി.
 • പ്രധാനമന്ത്രിയുടെ കൃഷി ജലസേചന പദ്ധതിയിൽ ഉൾപ്പെടുന്ന ഭൂഗർഭ ജല സേചന പദ്ധതിയുടെ ഭാഗമായി 96 ജില്ലകൾക്കായി 2600 കോടി.
 • കാർഷിക മേഖലയ്ക്കുള്ള വായ്പകൾ 10 ലക്ഷം കോടിയിൽ നിന്ന് 11 ലക്ഷം കോടിയാക്കി.

ആരോഗ്യം

 • ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാപദ്ധതി.
 • രാജ്യത്തെ 10 കോടി ദരിദ്ര കുടുംബങ്ങൾക്കായി പ്രത്യേക ആരോഗ്യരക്ഷാ പദ്ധതി.
 • പദ്ധതിപ്രകാരം ചികിൽസയ്ക്കായി ഒരു കുടുംബത്തിന് ഇൻഷുറൻസ് പദ്ധതിയിൽപ്പെടുത്തി അഞ്ചു ലക്ഷം രൂപയുടെ വരെ  വരെ സഹായം.
 • 10 കോടി കുടുംബങ്ങളിലെ ഏകദേശം 50 കോടി ആളുകൾക്ക് ഗുണം കിട്ടും.
 • ജില്ലാ ആശുപത്രികൾ വികസിപ്പിച്ച് രാജ്യത്ത് 24 മെഡിക്കൽ കോളേജുകൾ
 • ഒന്നരലക്ഷം ആരോഗ്യ കേന്ദ്രങ്ങൾ.
 • ക്ഷയരോഗ നിർമ്മാർജ്ജനത്തിന് 600 കോടി
 • ആരോഗ്യരക്ഷാ കേന്ദ്രങ്ങള്‍ക്ക് 1200 കോടി
 • 24 സർക്കാർ മെഡിക്കല്‍ കോളേജ്, മൂന്ന് പാര്‍ലമെന്‍റ്  മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളേജ്
 • ക്ഷയരോഗികള്‍ക്ക് 600 കോടിയുടെ പോഷകാഹാര പദ്ധതി

ഗ്രാമീണ മേഖല

 • ഗ്രാമീണ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 14.34 ലക്ഷം കോടി
 • ദാരിദ്യ്ര രേഖയ്ക്ക് കീഴിലുള്ള 8 കോടി സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ – ഉജ്ജ്വല യോജന
 • നാലു കോടി ദരിദ്രർക്ക് കൂടി വൈദ്യുതി എത്തിക്കും – സൗഭ്യാഗ്യ യോജന
 • സ്വച്ഛഭാരത പദ്ധതി പ്രകാരം 6 കോടി കക്കൂസുകള്‍ പണിതു. നടപ്പ് സാമ്പത്തിക വർഷം 2 കോടി കക്കൂസുകള്‍ കൂടി പണിയും
 • പട്ടിക ജാതി വികസനത്തിന് 56,619 കോടി
 • ആദിവാസി ക്ഷേമത്തിന് 39,135 കോടി
 • ഭക്ഷ്യ സംസ്കരണത്തിന് 1400 കോടി

വിദ്യാഭ്യാസം

 • സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി
 • ആദിവാസികുട്ടികൾക്കായി നവോദയ വിദ്യാലയത്തിന് തുല്യമായ ഏകലവ്യ സ്കൂളുകൾ
 • വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കാൻ വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തും
 • സ്കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡിന് പകരം ഡിജിറ്റല്‍ ബോർഡ്
 • 1000 ബിടെക് വിദ്യാർത്ഥികൾക്ക്   IIT, IIS ഗവേഷണം നടത്താൻ സഹായം

തൊഴിൽ – ചെറുകിട വ്യവസായം

 • മുദ്ര വായ്പയ്ക്ക് 3 ലക്ഷം കോടി
 • പുതിയ തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് തുകയുടെ 8.33% ആദ്യ 3 വര്ഷം സർക്കാർ അടയ്ക്കും
 • 2020 ഓടെ 50 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം
 • ടെക്സ്റ്റൈല്‍ മേഖലക്ക് 7148 കോടി

അടിസ്ഥാന സൗകര്യ വികസനം

 • നടപ്പ് സാമ്പത്തിക വർഷം അടിസ്ഥാന സൗകര്യ വികസത്തിന് 5.97 ലക്ഷം കോടി
 • ഈ വർഷം 9000 കിലോമീറ്റർ ദേശീയപാത നിർമിക്കും.
 • വിമാനത്താവളങ്ങളുടെ എണ്ണം 5 ഇരട്ടി വർധിപ്പിച്ച് 620 ആക്കും
 • 1 ലക്ഷം ഗ്രാമ പഞ്ചായത്തുകളിൽ OFC കണക്ഷൻ വഴി ബന്ധിപ്പിച്ചു.
 • ഗ്രാമീണ മേഖലയിൽ അഞ്ചു ലക്ഷം വൈ–ഫൈ ഹോട്ട്സ്പോട്ടുകൾ തുടങ്ങും.
 • 10 കേന്ദ്രങ്ങളെ വിനോദസഞ്ചാര മുഖമായി പ്രഖ്യാപിച്ചു
 • 500 നഗരങ്ങളിലെ കുടിവെള്ള വിതരണത്തിന് 19428 കോടി (അമൃത് പദ്ധതി)
 • ടെലികോം മേഖലയ്ക്ക് 10000 കോടി
 • രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണം 100 കോടിയാക്കി ഉയർത്തും.

റെയിൽവേ

 • റയിൽവേ വികസനത്തിന് റെക്കോർഡ് തുക
 • റയിൽവേയ്ക്കായി  നീക്കിവച്ചത്  148528 ലക്ഷം കോടി
 • സുരക്ഷയ്ക്കും സാങ്കേതിക വികസനത്തിനും ഊന്നൽ
 • വഡോദരയിൽ റെയിൽവേ സർവകലാശാല
 • 4000 കിലോമീറ്റർ റയിൽവേ ലൈൻ പുതുതായി വൈദ്യുതീകരിക്കും.
 • എല്ലാ ട്രെയിനുകളിലും വൈ–ഫൈ, സിസിടിവി ഏർപ്പെടുത്താൻ പദ്ധതി.
 • ട്രെയിനുകൾക്ക് അത്യന്താധുനിക സീറ്റുകൾ
 • 600 റയിൽവേ സ്റ്റേഷനുകൾ നവീകരിക്കും. 18,000 കിലോമീറ്റർ റയിൽപാത ഇരട്ടിപ്പിക്കും.
 • അഞ്ചു കോടി ഗ്രാമീണർക്കു ഗുണകരമാകുന്ന വിധത്തിൽ അഞ്ചു ലക്ഷം വൈ–ഫൈ ഹോട്ട്സ്പോട്ടുകൾ തുടങ്ങും.
 • ബംഗളൂരു മെട്രോയ്ക്ക് 17,000 കോടിയും മുംബൈ റയിൽവേ ശൃംഖലയ്ക്ക് 11,000 കോടിയും വകയിരുത്തി.
 • 4267 ആളില്ലാ ലെവൽ ക്രോസ്സുകൾ ഇല്ലാതാകും

നികുതി നിർദേശങ്ങൾ

 • വ്യക്തികളുടെ ആദായ നികുതി നിരക്കിലും സ്ലാബിലും മാറ്റമില്ല
 • കാർഷികോത്പാദന കമ്പനികൾക്ക് ആദ്യത്തെ 5 വര്ഷം 100% നികുതിയിളവ്
 • മുതിർന്ന പൗരന്മാരുടെ 50000 രൂപ വരെയുള്ള പോസ്റ്റോഫീസ് – ബാങ്ക് നിക്ഷേപങ്ങൾക്ക് നികുതിളവ്
 • മുതിർന്ന പൗരന്മാരുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ പ്രതിവർഷം 50000 രൂപ വരെ നികുതിയിളവ്
 • ആരോഗ്യ വിദ്യാഭ്യാസ സെസ് 4% ശതമാനമായി ഉയർത്തി. ഇതുവഴി 11000 കോടി രൂപ സമാഹരിക്കും
 • മൊബൈൽ ഫോണിന് കസ്റ്റംസ് ഡ്യൂട്ടി 5% കൂട്ടി