ബിജെപിയിൽ പുതുതായി അംഗത്വം എടുത്ത മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കെപിസിസി പ്രവർത്തക സമിതി അംഗവുമായിരുന്ന ശ്രീ ജി.രാമൻ നായരെ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻപിള്ള നാമനിർദ്ദേശം ചെയ്തു.
ബിജെപിയിൽ പുതുതായി അംഗത്വം എടുത്ത ഐഎസ്ആർഒ മുൻ ചെയർമാൻ  ഡോക്ടർ ജി.മാധവൻ നായർ, മുൻ വനിതാ കമ്മീഷൻ അംഗം ഡോക്ടർ പ്രമീളാദേവി, ജെഡിഎസ് തിരു:  ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ കരകുളം ദിവാകരൻ നായർ, മലങ്കര സഭാംഗം ശ്രീ സി.തോമസ് ജോൺ, സിപിഎമ്മിന്റെ  ചെങ്ങന്നൂരിലെ മുതിർന്ന നേതാവായിരുന്ന ശ്രീ എം.എ ഹരികുമാർ എന്നിവരെ സമിതി അംഗങ്ങളായും സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻപിള്ള നാമനിർദ്ദേശം ചെയ്തു.