സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്  ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി എസ് ശ്രീധരൻ പിള്ള പ്രളയം വരുത്തിയ നാശനഷ്ടങ്ങളെ സംബന്ധിച്ച ഒരു നിവേദനം സമർപ്പിച്ചു. സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മന്ത്രിയെ  നേരിൽകണ്ടാണ് അദ്ദേഹം നിവേദനം സമർപ്പിച്ചത്.
അടിയന്തരമായി കേന്ദ്ര സഹായം ഇക്കാര്യത്തിൽ ഉണ്ടാവണമെന്നും അദ്ദേഹം നിവേദനത്തിൽ ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശൻ, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ പി.എം വേലായുധൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.