കണ്ണൂർ: കണ്ണവത്തു കൊല്ലപ്പെട്ട വിദ്യാർത്ഥി പരിഷത്തിന്റെ പ്രമുഖനേതാവും, R S S കണ്ണവം ശാഖ മുഖ്യശിക്ഷക് ശ്യാമപ്രസാദിന്‍റെ കൊലപാതകം എൻ.ഐ.എ  അന്വേഷിക്കണം എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പത്ര സമ്മേളനത്തിൽ ആവശ്യപെട്ടു .

കണ്ണൂരിലെ സിപിഎം പാർട്ടി ഗ്രാമങ്ങൾ ഇപ്പോൾ തീവ്രവാദികളുടെ ഒളിത്താവളമായി മാറിയിരിക്കുകയാണ് . മലബാറിലെ സിപിഎമ്മിനെ പോപ്പുലർഫ്രണ്ട് ഹൈജാക്ക് ചെയ്തു. സിപിഎമ്മിൽ നുഴഞ്ഞുകയറിയ തീവ്രവാദികളാണ് ആര്‍എസ്എസ് – ബിജെപി പ്രവർത്തകരെ ഉന്മൂലനം ചെയ്യാൻ നേതൃത്വം കൊടുക്കുന്നത്. അതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് കൂത്തുപറമ്പിലെ ശ്യാമപ്രസാദിന്‍റെ കൊലപാതകം. നേരത്തെ പകൽ സിപിഎമ്മും രാത്രി എൻഡിഎഫും എന്നതായിരുന്നു അവസ്ഥ. എന്നാൽ ഇപ്പോൾ പരസ്യമായി തീവ്രവാദ പ്രവർത്തനം നടത്തുന്നവർക്ക് പോലും സിപിഎം സംരക്ഷണം ഒരുക്കുകയാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ ഭീകരവാദികളുള്ള ജില്ലയായി കണ്ണൂർ മാറി. ഇതിന് തെളിവായി നിരവധി ഉദാഹരണങ്ങൾ പറയാനുണ്ട്.  സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതൽ പേർ ഐസിൽ ചേർന്നത് കണ്ണൂരിൽ നിന്നാണ്. ഐഎസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എൻഐഎ രജിസ്റ്റർ ചെയ്ത 6 കേസുകളിൽ 4 എണ്ണത്തിനും കണ്ണൂരുമായി ബന്ധമുണ്ട്.  എൻഐഎ രജിസ്റ്റർ ചെയ്ത ആകെയുള്ള 26 കേസുകളിൽ 8 എണ്ണത്തിലും കണ്ണൂരുമായി ബന്ധപ്പട്ടവരാണ് പ്രതികൾ. നാറാത്ത്, കനകമല,കശ്മീരിൽ കൊല്ലപ്പെട്ട 5 പേർ,തടിയന്‍റവിട നസീർ തുടങ്ങി എല്ലാ തീവ്രവാദ കേസുകളുടേയും ഉത്ഭവ സ്ഥാനം കണ്ണൂരായി മാറി. സിപിഎമ്മിന്‍റെ നയപരമായ പാളിച്ച മൂലമാണ് ഇത് സംഭവിച്ചത്. ബിജെപിയേയും ആർഎസ്എസിനേയും എതിർക്കാനായി മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചതിന്‍റെ ഫലമാണിത്.

സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇന്ന് നിർജ്ജീവമാണ്. ഇത് പുനരുജ്ജീവിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. കേരളത്തിൽ ഇതുവരെ നടന്ന വർഗ്ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളിലെ ശുപാർശകൾ നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിൽ നടന്ന പത്ര സമ്മേളനത്തിൽ ബിജെപി സംസഥാന സെൽ കോർഡിനേറ്റർ കെ.രഞ്ജിത്ത്  ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശൻ , ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ തുടങ്ങിയവർ സംബന്ധിച്ചും.