ബിജെപി കേന്ദ്ര കമ്മറ്റിയുടെ പ്രത്യേക അനുമതി പ്രകാരം പാര്‍ട്ടിയിലേക്ക് പുതിയതായി വന്ന രണ്ടു പ്രമുഖരെകൂടി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള സംസ്ഥാന ഭാരവാഹികളായി നോമിനേറ്റ് ചെയ്തിരിക്കുന്നു. പാര്‍ട്ടിയിലേക്ക് പുതിയതായി വന്നവരില്‍ നിന്ന് സംസ്ഥാന കമ്മറ്റിയിലേക്ക് നോമിനേഷന്‍ പിന്നീട് നടത്തുന്നതാണ്.

 

പുതിയ ഭാരവാഹികള്‍

 

 

ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി

സംസ്ഥാന ഉപാദ്ധ്യക്ഷന്‍ – കണ്ണൂര്‍

(മുന്‍ എം.പി, മുന്‍ എം.എല്‍.എ, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍, എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ്, മുന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ സെക്രട്ടറി).

 

 

കെ.എ.ബാഹുലേയന്‍
സംസ്ഥാന സെക്രട്ടറി – തിരുവനന്തപുരം

 ( എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ്  സെക്രട്ടറി, ഏ.ഐ.എസ്.എഫ് മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍, അഖിലേന്ത്യാ കിസാന്‍സഭ മുന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍- നെടുമങ്ങാട്, മുന്‍ ഏ.ഐ.എസ്.എഫ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി)