സംസ്ഥാന ബജറ്റിനു മുമ്പായി നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേയിലെ നിഗമനങ്ങളോടും നിര്‍ദ്ദേശങ്ങളോടും നീതിപുലര്‍ത്താതെയാണ് കേരള ധനകാര്യമന്ത്രി തോമസ് ഐസക്ക് ഇന്ന് വാർഷിക ബജറ്റ് പ്രസംഗത്തില്‍ അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും നടത്തിയിട്ടുളളത്. അതിരൂക്ഷമായതെന്ന് സാമ്പത്തിക സര്‍വ്വേ വിശേഷിപ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാനുളള ആത്മാർത്ഥതയോ ആര്‍ജ്ജവമോ ധനമന്ത്രിക്കില്ലെന്നതിന്റെ സാക്ഷിപത്രമാണ് അദ്ദേഹത്തിന്റെ ബജറ്റ്. സാമ്പത്തിക മാനേജുമെന്റിലെ തന്റെ പരാജയം ബജറ്റ് പ്രസംഗത്തിലുടനീളം സാഹിത്യസൃഷ്ടികളിലെ ഉദ്ധരണികള്‍ വാരിവിതറി മറച്ചുവെയ്ക്കാമെന്ന വ്യാമോഹത്തിലാണ് തോമസ് ഐസക്ക്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുളള പദ്ധതിയോ പരിപാടിയോ പേരിനുപോലുമില്ലാത്ത ബജറ്റില്‍ ചിലവ് ചുരുക്കലിന്റെ പേരില്‍ നിയമന നിരോധനം ഏര്‍പ്പൊടുത്താനാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് ബജറ്റ് പ്രസംഗത്തില്‍ ഉടനീളം. ആമുഖമായി ചരക്കു സേവന നികുതിയെ കുറ്റപ്പെടുത്തുന്ന ധനമന്ത്രി രണ്ടരമണിക്കൂര്‍ നീണ്ടപ്രസംഗം അവസാനിപ്പിക്കുന്നത് ജി.എസ്.ടിയില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ടാണ്. ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ അഭയം തേടുന്നത് കഴിഞ്ഞ ബജറ്റിലൂടെ കൊണ്ടുവന്ന ‘കിഫ് ബി’യെന്ന കൈനീട്ടം വില്‍്ക്കാത്ത സംവിധാനത്തിലാണ്. ചെറുതും വലുതുമായ പരിപാടികളൊക്കെ ‘കിഫ്ബി’യിലൂടെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്ന ഐസക്ക് ബജറ്റ് ബാഹ്യ സംവിധാനത്തിലൂന്നിയുളള ബജറ്റവതരണത്തിലൂടെ ബജറ്റിന്റെ പ്രസക്തിയും പ്രാധാന്യവും തന്നെ പരസ്യമായി ചോദ്യം ചെയ്യുകയാണ്. ഫലത്തില്‍ സംസ്ഥാന സർക്കാരിന് ധനസമാഹരണത്തിനുളള രണ്ട് പ്രായോഗിക സ്രോതസുകള്‍ മാത്രമാണുളളത്