തോമസ് ഐസക് ഇന്ന് അവതരിപ്പിച്ചത് സാങ്കൽപ്പിക ബജറ്റാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. യാഥാർത്ഥ്യബോധമില്ലാത്തതും സ്വപ്നങ്ങൾ മാത്രം പങ്കുവെക്കുന്നതുമാണ് ബജറ്റ് പ്രസംഗം.

പണം എവിടുന്നു വരും എന്നതിന് ഈ വർഷവും ഉത്തരമില്ല. ആകെ ജനങ്ങളെ പിഴിയുന്ന കുറേ നികുതി നിർദ്ദേശങ്ങൾ. നിയമനനിരോധനം തുടരും. കിഫ്ബി ഇത്തവണയും കനിയില്ല. കെഎസ്ആർടിസിയുടെ കാര്യം ഇത്തവണയും കട്ടപ്പൊക.

കഴിഞ്ഞ ബജറ്റിൽ പറഞ്ഞ നടക്കാത്ത പല കാര്യങ്ങളുടേയും തനിയാവർത്തനം. ചെലവു ചുരുക്കാൻ ഫലപ്രദമായ നടപടി ഒന്നുമില്ല. ആകെക്കൂടി പതിവു വാചാടോപങ്ങൾ ഉണ്ടായതുകൊണ്ട് പ്രസംഗം വിരസമായില്ലെന്നു പറയാമെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.