കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ സമരം നടത്തി വരികയായിരുന്ന വയല്‍ക്കിളി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസിൻറെ നേതൃത്വത്തിൽ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
വയൽകിളി പ്രവര്‍ത്തകരെ പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കിയ ഉടനെ സിപിഎം പ്രവര്‍ത്തകർ ഇവരുടെ സമരപ്പന്തല്‍ അടിച്ചു തകര്‍ക്കുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു.

സിപിഎം ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസികളായ കര്‍ഷകര്‍ വയല്‍ക്കിളികള്‍ എന്ന പൊതു പേരിലാണ് വയൽ നികത്തലിനെതിരെ കർഷക സമരം നടത്തിയിരുന്നത്.
സ്ത്രീകളടക്കമുള്ള സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
ബിജെപി ജില്ലാ അധ്യക്ഷൻ സത്യപ്രകാശ് മാസ്റ്റർ, ബിജെപി സെൽ കോർഡിനേറ്റർ രഞ്ജിത്ത് തുടങ്ങിയ നേതാക്കളും ഉപരോധത്തിന് നേതൃത്വം നൽകി.