പുതിയ ബിജെപി ദേശീയ അദ്ധ്യക്ഷനായി ജെ.പി നദ്ദയെ തെരഞ്ഞെടുത്തു. അദ്ധ്യക്ഷ സ്ഥാനത്തു നിന്നും അമിത് ഷാ സ്ഥാനമൊഴിയുന്നതിനാലാണ് പുതിയ അദ്ധ്യക്ഷനായി നദ്ദ ചുമതലയേറ്റത്. ബിജെപിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ജനുവരി 22ന് ബിജെപി ആസ്ഥാനത്തുവെച്ച് ചടങ്ങിലാകും നദ്ദ അദ്ധ്യക്ഷ സ്ഥാനമേല്‍ക്കുക.
ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവാണ് ജെ.പി നദ്ദ. ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്ന അദ്ദേഹം മുന്‍പ് യുവ മോര്‍ച്ചയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.