21ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലെ പ്രഥമ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രഇ ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്ന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല നടപടികളിലൂടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം പകരാന്‍ ഉദ്ദേശിച്ചുള്ളവയാണ് അവ.
2020-21ലെ കേന്ദ്ര ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍:
ബജറ്റിന്റെ മൂന്നു പ്രധാന പ്രമേയങ്ങള്‍
· പ്രതീക്ഷകള്‍ നിറഞ്ഞ ഇന്ത്യ: സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ആരോഗ്യം, വിദ്യാഭ്യാസം, മെച്ചപ്പെട്ട ജോലികള്‍ എന്നിവ ലഭ്യമാക്കി മെച്ചപ്പെട്ട ജീവിത നിലവാരം നേടിക്കൊടുക്കല്‍
· എല്ലാവര്‍ക്കും സാമ്പത്തിക വികസനം: ‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസ്യത’
· സമൂഹത്തിനു കരുതല്‍: മാനുഷികവും അനുകമ്പാപൂര്‍ണവും; അന്ത്യോദയയില്‍ ഉറച്ച വിശ്വാസം
മൂന്നു പ്രധാന പ്രമേയങ്ങളും പരസ്പരം ബന്ധിപ്പിക്കുന്നത്:
അഴിമതിരഹിതവും നയങ്ങള്‍ നിയന്ത്രിതവുമായ സദ്ഭരണം
സുതാര്യവും സജീവവുമായ ധനകാര്യ മേഖല
· ജീവിതം സുഗമമാക്കല്‍: 2020-21 കേന്ദ്ര ബജറ്റിന്റെ മൂന്നു പ്രമേയങ്ങള്‍ അടിവരയിട്ടത്.
പ്രതീക്ഷകള്‍ നിറഞ്ഞ ഇന്ത്യയുടെ മൂന്നു ഘടകങ്ങള്‍
കൃഷി, ജലസേചനം, ഗ്രാമീണ വികസനം
ക്ഷേമം, ജലം, ശുചിത്വം
വിദ്യാഭ്യാസവും നൈപുണ്യവും
കൃഷിക്കും ജലസേചനത്തിനും ഗ്രാമീണ വികസനത്തിനുമായുള്ള 16 കര്‍മപദ്ധതികള്‍
· താഴെ പറയുന്ന 16 കര്‍മപദ്ധതികള്‍ക്കായി 2.83 ലക്ഷം കോടി രൂപ അനുവദിക്കും
കൃഷി, ജലസേചനം, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 1.6 ലക്ഷം കോടി രൂപ
ഗ്രാമീണ വികസനത്തിനും പഞ്ചായത്തീരാജിനുമായി 1.23 ലക്ഷം കോടി രൂപ
· കാര്‍ഷിക വായ്പ
2020-21 വര്‍ഷം ലക്ഷ്യം വെക്കുന്നത് 15 ലക്ഷം കോടി രൂപ
പി.എം.-കിസാന്‍ ഗുണഭോക്താക്കള്‍ക്കു കെ.സി.സി.പദ്ധതിക്കു കീഴില്‍ കൊണ്ടുവരും.
നബാര്‍ഡ് റീഫിനാന്‍സ് പദ്ധതി വികസിപ്പിക്കും
· ജല ദൗര്‍ലഭ്യമുള്ള 100 ജില്ലകള്‍ക്കായി സമഗ്ര നടപടികള്‍ നിര്‍ദേശിച്ചു.
· 2024-25 ആകുമ്പോഴേക്കും മല്‍സ്യമേഖലയില്‍ ഒരു ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം വെക്കുന്നു. 2022-23ല്‍ 200 ലക്ഷം ടണ്‍ മല്‍സ്യം ഉല്‍പാദിപ്പിക്കാന്‍ പദ്ധതി.
· ഇന്ത്യന്‍ റെയില്‍വേ പി.പി.പി. മാതൃകയില്‍ കിസാന്‍ റെയില്‍ നടപ്പാക്കും. പാല്‍, ഇറച്ചി, മല്‍സ്യം തുടങ്ങി നശിച്ചുപോകാവുന്ന ഉല്‍പന്നങ്ങള്‍ക്കായി ശീതീകരിച്ച ദേശീയ വിതണ ശൃംഖല നിര്‍മിക്കും. എക്‌സ്പ്രസ്, ചരക്കു തീവണ്ടികളില്‍ ശീതീകരിച്ച കോച്ചുകള്‍ ഉണ്ടാവും.
· വ്യോമയാന മന്ത്രാലയം കൃഷി ഉഡാന്‍ പദ്ധതി നടപ്പാക്കും.
ദേശീയ, അന്തര്‍ദേശീയ റൂട്ടുകളില്‍ സര്‍വീസ് നടത്തും. വടക്കുകഴിക്കന്‍ മേഖലയ്ക്കും ഗോത്രവര്‍ഗ ജില്ലകള്‍ക്കും കാര്‍ഷികോല്‍പന്നങ്ങള്‍ക്കു മെച്ചപ്പെട്ട വില ലഭിക്കാന്‍ ഇതു സഹായിക്കും.
പുഷ്പ കൃഷി മേഖലയുടെ വിപണനത്തിനും കയറ്റുമതിക്കുമായി ഒരു ഉല്‍പന്നം ഒരു ജില്ല പദ്ധതി നടപ്പാക്കും.
പരമ്പരാഗത, ജൈവ, നൂതന വളങ്ങള്‍ സമീകൃതമായി ഉപയോഗിക്കാനുള്ള പദ്ധതി നടപ്പാക്കും.
ജൈവ വിളകളുടെ വിപണനം മെച്ചപ്പെടുത്തുന്നതിനായി ജൈവിക് ഖേദി പോര്‍ട്ടല്‍ യാഥാര്‍ഥ്യമാക്കും.
2019 ജൂലൈയില്‍ അവതരിപ്പിച്ച ബജറ്റില്‍ പരാമര്‍ശിച്ച ചെലവില്ലാത്ത ജൈവ കൃഷി രീതി മുന്നോട്ടു കൊണ്ടുപോകും.
മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ സമഗ്ര കാര്‍ഷിക സംവിധാനം വികസിപ്പിക്കും.
പലവിള കൃഷിയും തേനീച്ച വളര്‍ത്തലും സൗരോര്‍ജ പമ്പുകളും കൃഷി നടക്കാത്ത സീസണുകളില്‍ സൗരോര്‍ജ ഉല്‍പാദനവും നടപ്പാക്കും.
· പി.എം.-കുസും വികസിപ്പിക്കും.
20 ലക്ഷം കര്‍ഷകര്‍ക്കു സൗരോര്‍ജ പമ്പുകള്‍ സ്ഥാപിക്കാന്‍ അവസമൊരുക്കും.
ഗ്രിഡ് കണക്റ്റഡായുള്ള പമ്പുകള്‍ സൗരോര്‍ജ വല്‍ക്കരിക്കാന്‍ 15 ലക്ഷം കര്‍ഷര്‍ക്കു സഹായം നല്‍കും.
സ്വന്തം തരിശു ഭൂമിയില്‍ സൗരോര്‍ജ ഉല്‍പാദന സംവിധാനമൊരുക്കാനും അതു ഗ്രിഡിലേക്കു വില്‍ക്കാനും കര്‍ഷകരെ പ്രാപ്തരാക്കുന്ന പദ്ധതി നടപ്പാക്കും.
· ഗ്രാമീണ സംഭരണ പദ്ധതി:
എസ്.എച്ച്.ജികള്‍ നടത്തുന്ന ഗ്രാമീണ സംഭരണ പദ്ധതികള്‍ കര്‍ഷകര്‍ക്കു ഗുണകരമാകും.
സ്ത്രീകള്‍ക്കും എസ്.എച്ച്.ജികള്‍ക്കും ധാന്യലക്ഷ്മികളെന്ന സ്ഥാനം തിരികെ നേടാന്‍ ഇതു സഹായകമാകും.
· വെയര്‍ഹൗസ് ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേറ്ററി അതോറിറ്റി വ്യവസ്ഥകള്‍ക്കു വിധേയമായ സംഭരണ സൗകര്യം ഏര്‍പ്പെടുത്തും.
· നിലവിലുള്ള 53.5 ദശലക്ഷം മെട്രിക് ടണ്‍ പാല്‍ സംസ്‌കരണ ശേഷി 2025 ആകുമ്പോഴേക്കും 108 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തും.
കൃത്രിമ ബീജ സങ്കലനം നിലവിലുള്ള 30 ശതമാനത്തില്‍നിന്ന് 70 ശതമാനത്തിലേക്ക് ഉയര്‍ത്തും.
കന്നുകാലികളെ ബാധിക്കുന്ന ഫുട് ആന്‍ഡ് മൗത്ത് ഡിസീസ്, ബ്രൂസെല്ലോസിസ് എന്നിവയും ചെമ്മരിയാടുകളെ ബാധിക്കുന്ന പെസ്‌തെ ദേസ് പെറ്റിറ്റ്‌സ് റുമിനാന്റ്‌സ് എന്നിവ 2025 ആകുമ്പോഴേക്കും നിര്‍മാര്‍ജനം ചെയ്യും.
· ദീനദയാല്‍ അന്ത്യോദയ യോജന: ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി 58 ലക്ഷം എസ്.എച്ച്.ജികളിലൂടെ അര കോടിയോളം കുടുംബങ്ങള്‍ അണിനിരന്നു.
ക്ഷേമം, ജലം, ശുചിത്വം:
· ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് ഒന്നാകെ 69,000 കോടി രൂപ അനുവദിച്ചു.
ജന്‍ ഔഷധി കേന്ദ്ര പദ്ധതി വഴി 2024 ആകുമ്പോഴേക്കും എല്ലാ ജില്ലാകളിലും 2000 മരുന്നുകള്‍ ലഭ്യമാക്കും. പി.എം ജന്‍ ആരോഗ്യ യോജനയ്ക്ക് 6400 കോടി രൂപ
ടിബി ഹരേഗാ, ദേശ് ജീത്തേഗാ: 2025 ആകുമ്പോഴേക്കും ക്ഷയരോഗം ഇല്ലാതാക്കാനായുള്ള പ്രചരണ പദ്ധതിക്കു തുടക്കമായി.
· ജല്‍ ജീവന്‍ ദൗത്യത്തിന് 3.60 ലക്ഷം കോടി രൂപയുടെ അംഗീകാരം നല്‍കി.
2020-21ലെ സ്വച്ഛ് ഭാരത് ദൗത്യ പ്രവര്‍ത്തനങ്ങള്‍ക്കായി 12,300 കോടി രൂപ അനുവദിച്ചു.
· വിദ്യാഭ്യാസവും നൈപുണ്യവും:
വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപയും നൈപുണ്യ വികസനത്തിന് 3000 കോടി രൂപയും 2020-21ലേക്ക് അനുവദിച്ചു.
പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കും.
നഗരസഭകളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉടന്‍ എന്‍ജിനീയര്‍മാര്‍ക്ക് ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്.
നിലവിലുള്ള ജില്ലാ ആശുപത്രിയോടൊപ്പം പി.പി.പി. മാതൃകയില്‍ മെഡിക്കല്‍ കോളജ് കൂട്ടിച്ചേര്‍ക്കുന്നതിനു ബജറ്റ് നിര്‍ദേശിക്കുന്നു.
തൊഴില്‍മേഖലയെ ഉദ്ദേശിച്ച് ആരോഗ്യ മന്ത്രാലയവും നൈപുണ്യ വികസന മന്ത്രാലയവും പ്രത്യേക ബ്രിഡ്ജ് കോഴ്‌സുകള്‍ ആരംഭിക്കും.
വിദ്യാഭ്യാസ മേഖലയില്‍ പുറത്തുനിന്നുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള വായ്പയും എഫ്.ഡി.ഐയും അനുവദിക്കും.
സാമ്പത്തിക വികസനം
· വ്യവസായം, വാണിജ്യം, നിക്ഷേപം
വ്യവസായ, സാമ്പത്തിക മേഖലകളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി 2020-21 വര്‍ഷത്തേക്ക് 27,300 കോടി രൂപ അനുവദിച്ചു.
സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പിന്‍തുണയേകുന്നതിനുമായി ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് സെല്‍ രൂപികരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു.
നടപ്പാക്കാന്‍ നാലു വര്‍ഷത്തെ കാലാവധിയോടെ നാഷണല്‍ ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ് മിഷന്‍ സ്ഥാപിക്കും.
കയറ്റുമതി മേഖല മെച്ചപ്പെടുത്തുന്നതിനായി നിര്‍വിക് പദ്ധതി നടപ്പാക്കും.
· അടിസ്ഥാന സൗകര്യം
അടുത്ത അഞ്ചു വര്‍ഷത്തിനിടെ അടിസ്ഥാന സൗകര്യ മേഖലയില്‍ 100 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും.
ദേശീയ ലോജിസ്റ്റിക്‌സ് നയം ഉടന്‍ പുറത്തിറക്കും.
2020-21ല്‍ ഗതാഗത അടിസ്ഥാന സൗകര്യ മേഖലയ്ക്ക് 1.7 ലക്ഷം കോടി രൂപയുടെ നിര്‍ദേശങ്ങള്‍.
ഹൈവേകള്‍:
2500 കി.മീ. ആക്‌സസ് കണ്‍ട്രോള്‍ ഹൈവേകള്‍, 9000 കി.മീ. ഇക്കണോമിക് കോറിഡോറുകള്‍, 2000 കി.മീ. കോസ്റ്റല്‍-ലാന്‍ഡ് പോര്‍ട്ട് റോഡുകള്‍, 2000 കി.മീ. സ്ട്രാറ്റജിക് ഹൈവേകള്‍ എന്നിവ ഉള്‍പ്പെടെ ഹൈവേ വികസനം വേഗത്തിലാക്കും.
ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയും മറ്റു രണ്ടു പാക്കേജുകളും 2023 ആകുമ്പോഴേക്കും പൂര്‍ത്തിയാക്കും.
· ഇന്ത്യന്‍ റെയില്‍വേ
റെയില്‍പ്പാതകളോടു ചേര്‍ന്നു വലിയ സൗരോര്‍ജ സംഭരണ ശേഷി വികസിപ്പിക്കുന്നത് ഉള്‍പ്പെടെ അഞ്ചു നടപടികള്‍ സ്വീകരിക്കും. നാലു സ്റ്റേഷന്‍ വികസന പദ്ധതികളും 150 യാത്രാവണ്ടികളുടെ നടത്തിപ്പും പി.പി.പി. മാതൃകയില്‍ നടപ്പാക്കും.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി കൂടുതല്‍ തേജസ് മാതൃകയിലുള്ള തീവണ്ടികള്‍ ആരംഭിക്കും.
2024 ആകുമ്പോഴേക്കും ഉഡാന്‍ പദ്ധതിയില്‍ പെടുത്തി 100 വിമാനത്താവളങ്ങള്‍കൂടി വികസിപ്പിക്കും.
· വൈദ്യുതി, പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലയ്ക്കായി 2020-21ല്‍ 22,000 കോടി രൂപ മാറ്റിവെക്കും. ദേശീയ ഗ്യാസ് ഗ്രിഡ് നിലവിലുള്ള 16200 കിലോമീറ്ററില്‍നിന്ന് 27000 കിലോമീറ്ററായി വര്‍ധിപ്പിക്കും.
· കരുതലുള്ള സമൂഹം
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിഗണന നല്‍കും. സാമൂഹിക ക്ഷേമത്തിനും സംസ്‌കാരത്തിനും വിനോദസഞ്ചാരത്തിനും ഊന്നല്‍ നല്‍കും.
2020-21ലെ പോഷകാഹാര ബന്ധിതമായ പദ്ധതികള്‍ക്കായി 35,600 കോടി രൂപ അനുവദിക്കും.
വനിതകള്‍ക്കായുള്ള പദ്ധതികള്‍ക്കായി 28,600 കോടി രൂപ നീക്കിവെക്കും. പട്ടികജാതിക്കാരുടെയും മറ്റു പിന്നോക്കക്കാരുടെയും ക്ഷേമത്തിനായി 2020-21ല്‍ 85,000 കോടി രൂപ അനുവദിക്കും.
പട്ടികവര്‍ഗക്കാരുടെ ക്ഷേമത്തിനായി 53,7000 കോടി രൂപ നീക്കിവെക്കും.
മുതിര്‍ന്ന പൗരന്‍മാരുടെയും ദിവ്യാംഗരുടെയും ക്ഷേമത്തിനായുള്ള വിഹിതം 9,500 കോടി രൂപയായി വര്‍ധിപ്പിച്ചു.
സ്വകാര്യ മേഖലയ്ക്ക് ഡാറ്റാ സെന്‍ഖര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ പുതിയ നയം, ഭാരത് നെറ്റ് പദ്ധതിക്ക് 2020-2021 ല്‍ 6000 കോടി രൂപ
· സംസ്‌കാരവും വിനോദസഞ്ചാരവും
വിനോദസഞ്ചാര മേഖല പ്രോല്‍സാഹിപ്പിക്കുന്നതിനായി 2500 കോടി രൂപ നീക്കിവെച്ചു.
സാംസ്‌കാരിക മന്ത്രാലയത്തിന് 2020-21 വര്‍ഷത്തേക്ക് 3150 കോടി രൂപ അനുവദിച്ചു.
കല്‍പിത സര്‍വകലാശാലാ പദവിയോടെ സാംസ്‌കാരിക മന്ത്രാലയത്തിനു കീഴില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ആന്‍ഡ് കണ്‍സര്‍വേഷന്‍ സ്ഥാപിക്കാന്‍ നിര്‍ദേശം.
പുരാവസ്തുക്കള്‍ കണ്ടെത്തിയ ഹരിയാനയിലെ രാഖിഗരി, ഉത്തര്‍പ്രദേശിലെ ഹസ്തിനപുരം, അസമിലെ ശിവസാഗര്‍, ഗുജറാത്തിലെ ധോലവിര, തമിഴ്‌നാടിലെ ആദിച്ചനല്ലൂര്‍ എന്നിവിടങ്ങള്‍ മ്യൂസിയം ഉള്‍പ്പെടെ നിര്‍മിച്ചു വികസിപ്പിക്കും.
· പരിസ്ഥിതിക്കും കാലാവസ്ഥാ വ്യതിയാനത്തിനുമായി 4400 കോടി രൂപയാണു വകയിരുത്തിയത്.
· അഴിമതിരഹിതവും നയങ്ങളാല്‍ നയിക്കപ്പെടുന്നതുമായ ഭരണം
നികുതിഭരണത്തിന്റെ സുതാര്യത ഫലപ്രാപ്തിയും വര്‍ധിപ്പിക്കുന്നതിനു സഹായകമായിരിക്കും സ്റ്റാറ്റിയൂട്ടില്‍ ഉള്‍പ്പെടുത്തുന്ന ടാക്‌സ്‌പെയര്‍ ചാര്‍ട്ടര്‍.
കമ്പനീസ് ആക്റ്റ് ഭേദഗതി ചെയ്യും.
സാമ്പത്തിക രംഗം
10 പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ചു നാലെണ്ണം മാത്രമാക്കി. പൊതുമേഖലാ ബാങ്കുകളിലേക്ക് 3,50,000 കോടി രൂപയുടെ മൂലധനം ലഭ്യമാക്കി.
ബാങ്കിങ് റഗുലേഷന്‍ ആക്റ്റില്‍ ഭേദഗതി വരുത്തുക വഴി സഹകരണ ബാങ്കുകള്‍ ശക്തിപ്പെടുത്തും.
പി.എഫ്.ആര്‍.ഡി.ഐയുടെ നിയന്ത്രണ ശേഷി ശക്തിപ്പെടുത്താനുതകും വിധം പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ആക്റ്റ് ഭേദഗതി ചെയ്യും.
ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വായപ് ആര്‍.ബി.ഐ. പുനഃക്രമീകരിക്കുന്നതിനുള്ള സംവിധാനം 2021 മാര്‍ച്ച 31 വരെ നീട്ടി.
ഓഹരി വിറ്റഴിക്കല്‍:
എല്‍.ഐ.സിയിലെ ഗവണ്‍മെന്റ് ഓഹരികളില്‍ ഒരു പങ്ക് ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ വഴി വിറ്റഴിക്കും
2019-20ലെ ധനക്കമ്മി 3.8 ശതമാനമാണെങ്കില്‍ 2020-21ല്‍ പ്രതീക്ഷിക്കുന്നത് 3.5 ശതമാനമാണ്.
· പ്രത്യക്ഷ നികുതി
പ്രത്യക്ഷ നികുതി നിര്‍ദേശങ്ങള്‍: വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും നികുതി ഘടന ലളിതവല്‍ക്കരിക്കുന്നതിനും നിയന്ത്രണം എളുപ്പമാക്കുന്നതിനും തര്‍ക്കങ്ങള്‍ കുറയ്ക്കുന്നതിനുമായി.
വ്യക്തിഗത ആദായ നികുതി
മധ്യവര്‍ഗ നികുതിദായകര്‍ക്കു ശ്രദ്ധേയമായ ഇളവ്.
ലളിതവല്‍ക്കരിക്കപ്പെട്ട പുതിയ നികുതിസമ്പ്രദായത്തില്‍ നിലവിലുള്ള നൂറോളം ഒഴിവുകളില്‍നിന്നും ഇളവുകളില്‍നിന്നും എഴുപതോളം ഒഴിവാക്കും.
കമ്പനി നികുതി
ഇന്ത്യയിലെ നികുതിനിരക്കു ലോകത്തിലെ ഏറ്റവും കുറഞ്ഞ കമ്പനി നികുതി നിരക്കായി.
ഡിവിഡെന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് ഒഴിവാക്കിയതോടെ ഇന്ത്യ ആകര്‍ഷകമായ നിക്ഷേപകേന്ദ്രമായി മാറി.
100 കോടിക്കു കീഴെ വിറ്റുവരവുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പത്തു വര്‍ഷത്തിനിടെ അടുത്തടുത്ത മൂന്നു വര്‍ഷങ്ങളില്‍ 100 ശതമാനം ഇളവ്.
ഭവനമേഖല
ഭവനവായ്പ പലിശയിനത്തില്‍ 1.5 ലക്ഷം രൂപ ഇളവ് അനുവദിക്കുന്നത് 2021 മാര്‍ച്ച് 31 വരെ നീട്ടി.
നികുതി മേഖലയിലെ സൗകര്യങ്ങള്‍
ഓണ്‍ലൈനായി നിമിഷങ്ങള്‍ക്കകം ഇന്‍സ്റ്റന്റ് പാന്‍ ലഭ്യമാക്കും.
പ്രത്യക്ഷ നികുതി സംബന്ധിച്ച തര്‍ക്കങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനായി വിവാദ് സെ വിശ്വാസം പദ്ധതി.
പരോക്ഷ നികുതി:
ജി.എസ്.ടി. റിട്ടേണ്‍സ് ലഘൂകരിച്ചു.
നികുതിദായകരെ ആധാര്‍ ഉപയോഗിച്ചു തിരിച്ചറിയുന്നതിലൂടെ തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സാധിക്കും.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ആര്‍ജിച്ച അഭൂതപൂര്‍വമായ നാഴികക്കല്ലുകള്‍
ഇന്ത്യ ഇപ്പോള്‍ ലോകത്തെ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥ.
2014-19ല്‍ ശരാശരി വളര്‍ച്ച 7.4 ശതമാനം. ശരാശരി പണപ്പെരുപ്പം 4.5 ശതമാനത്തോളം.
2006നും 2016നും മധ്യേ 27.1 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്നു കരകയറ്റപ്പെട്ടു.
പ്രത്യക്ഷ വിദേശനിക്ഷേപം 2014-19 കാലഘട്ടത്തില്‍ 284 ബില്യണ്‍ യു.എസ്. ഡോളറായി. 2009-14ല്‍ ഇത് 190 ബില്യണ്‍ യു.എസ്. ഡോളറായിരുന്നു.
കേന്ദ്ര ഗവണ്‍മെന്റിന്റെ കടം 2019 മാര്‍ച്ചില്‍ ജി.ഡി.പിയുടെ 48.7 ശതമാനമായി താഴ്ന്നു. 2014 മാര്‍ച്ചില്‍ ഇത് 52.2 ശതമാനമായിരുന്നു.
സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതു വര്‍ധിക്കുകയും ഉല്‍പാദന ക്ഷമമായ പ്രായത്തിലുള്ളവര്‍ (15 മുതല്‍ 65 വരെ വയസ്സ്) ഏറ്റവും കൂടുതലായി മാറുകയും ചെയ്തു.
ഡിജിറ്റല്‍ വിപ്ലവത്തിന്റെ സ്വാധീനത്തില്‍ ഇന്ത്യ സവിശേഷമായ ആഗോള നേതൃത്വം നിലനിര്‍ത്തുന്നതിനുള്ള ഭാവിയെക്കുറിച്ചുള്ള ലക്ഷ്യം.
ഡിജിറ്റല്‍ ഭരണത്തിലൂടെ തടസ്സമില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കല്‍.
നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ് ലൈനിലൂടെ ഭൗതിക ജീവിതത്തിന്റെ മേന്‍മ ഉയര്‍ത്തല്‍.
ഡിസാസ്റ്റര്‍ റെസിലിയന്‍സിലൂടെ അപകടസാധ്യത കുറയ്ക്കല്‍.
പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികളില്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിലൂടെ സാമൂഹിക സുരക്ഷ.