ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം വിവിധ ജില്ലകളുടെ വരണാധികാരികളാണ് ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്. 10 ജില്ലകളിലെ പ്രസിഡന്റുമാരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
- വി.വി.രാജേഷ് (തിരുവനന്തപുരം)
- ബി.ബി.ഗോപകുമാർ (കൊല്ലം)
- അശോകൻ കുളനട (പത്തനംതിട്ട)
- എം.വി.ഗോപകുമാർ (ആലപ്പുഴ)
- കെ.എസ്.അജി (ഇടുക്കി)
- കെ.കെ.അനീഷ് കുമാർ (തൃശൂർ)
- ഇ. കൃഷ്ണദാസ് (പാലക്കാട്)
- വി.കെ.സജീവൻ (കോഴിക്കോട്)
- രവി തേലത്ത് (മലപ്പുറം)
- സജി ശങ്കർ (വയനാട്)
എന്നിവരെയാണു പ്രസിഡന്റുമാരായി പ്രഖ്യാപിച്ചത്.