ഭാരത സർക്കാർ പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ച ലക്ഷ്മികുട്ടിയമ്മയ്ക്കും എസ്എൻഡിപി യോഗം അസിസ്റ്റൻറ് സെക്രട്ടറിയായി തെരഞ്ഞെടുക്കപെട്ട കെ.എ ബാഹുലേയനും തിരുവനന്തപുരം ആര്യനാട് ജംഗ്‌ഷനിൽ നടന്ന പൊതുയോഗത്തിൽ സ്വീകരണം നൽകി. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി എംപി, ബിജെപി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, പട്ടികജാതിമോർച്ചാ സംസ്ഥാന അധ്യക്ഷൻ അഡ്വ.പി. സുധീർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.