തിരുവനന്തപുരം: മഴക്കെടുതിയിൽ വലയുന്നവർക്ക് സഹായമെത്തിക്കാൻ ബിജെപി സംസ്ഥാന കാര്യാലയത്തിൽ ഹെൽപ്പ്ഡെസ്ക്ക് തുടങ്ങിയതായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. എല്ലാ ജില്ലകളിലും പാർട്ടി ഹെൽപ്പ്ഡെസ്ക്ക് പ്രവർത്തനമാരംഭിപ്പിക്കും. ദുരിതമനുഭവിക്കുന്നവർക്ക് സേവനമെത്തിക്കാൻ പാർട്ടി പ്രവർത്തകർ സജ്ജമാണ്. മഴക്കെടുതു എല്ലാവരും ഒരുമിച്ച് നേരിടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അതിന് ബിജെപി പ്രവർത്തകർ മുൻപന്തിയിലുണ്ടാകുമെന്നും സുരേന്ദ്രൻ അറിയിച്ചു. ബിജെപി സംസ്ഥാന തലത്തിൽ ഹെല്പ് ഡെസ്ക് സേവനത്തിനായി താഴെ പറയുന്ന നമ്പറുകളിൽ നിങ്ങൾക്ക് വിളിക്കാവുന്നതാണ്.
9633 635 757, 0471 2333390