കണ്ണൂർ: നിരവധി യാത്രകൾ കണ്ടു മടുത്ത കേരളത്തിനും കണ്ണൂരിനും അവിശ്വസനീയ ദൃശ്യങ്ങൾ സമ്മാനിച്ചാണ് പയ്യന്നൂരിൽ നിന്ന് തുടങ്ങി പിലാത്തറയിൽ അവസാനിച്ച ജനരക്ഷാ യാത്രയുടെ ആദ്യ ദിനം അവസാനിച്ചത്. ബന്ധുവായ ബിജെപിക്കാരന്റെ മൃതദേഹം കാണാൻ പോയാൽ പോലും അക്രമം നേരിടേണ്ടി വരുന്ന കണ്ണൂരിലെ സാധാരണക്കാരായ ജനങ്ങൾ എല്ലാ ഭീഷണികളെയും അവഗണിച്ചു ജനരക്ഷാ നായകനെ കാണാൻ റോഡിന്റെ ഇരുവശത്തും തടിച്ചു കൂടി. പയ്യന്നൂർ മുതൽ പിലാത്തറ വരെയുള്ള 10 കിലോ മീറ്റർ ദൂരത്തിൽ റോഡിന്റെ ഇരു വശത്തും പതിനായിരങ്ങളാണ് അണിനിരന്നത്. രാഷ്ട്രീയ അയിത്തത്തിനും ഫാസിസത്തിനും വഴങ്ങാൻ ഇനി ആവില്ലെന്ന പ്രഖ്യാപനം കൂടി ആയിരുന്നു അത്. കാറ്റും വെളിച്ചവും കടക്കാത്ത ഇരുമ്പ് മറക്കുള്ളിൽ ജനാധിപത്യത്തിന്റെ ആദ്യ കിരണവുമായി സാക്ഷാൽ അമിത് ഷാ തന്നെ എത്തിയതോടെ കണ്ണൂർ ആവേശത്തിൽ ഇളകി മറിഞ്ഞു.
ചരിത്രത്തിൽ ആദ്യമായാണ് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷൻ പദയാത്രയുമായി രാഷ്ട്രീയ എതിരാളികളുടെ ശക്തി കേന്ദ്രത്തിൽ എത്തുന്നത്.