കോട്ടയം ജില്ലയിൽ തുടർച്ചയായി നടന്നുവരുന്ന മാർക്സിസ്റ്റ് അക്രമത്തിനും പോലീസ് ഭീകരതയ്ക്കുമെതിരെ ബിജെപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരം പ്രതിഷേധ സമരജ്വാല.
ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ പദ്മനാഭൻ ഉദ്‌ഘാടനം ചെയ്തു. കേരള കോൺഗ്രസ്​ ചെയർമാൻ പി.സി തോമസ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്, സംസ്ഥാന ഉപാധ്യക്ഷൻ കെ.പി ശ്രീശൻ മാസ്റ്റർ, സംസ്ഥാന വക്താക്കളായ ജെ.ആർ പദ്മകുമാർ, അഡ്വ.ജയസൂര്യൻ, കോട്ടയം ജില്ലാ അധ്യക്ഷൻ എൻ.ഹരി തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.