പോപ്പുലർ ഫ്രണ്ട് നേതാവ് സൈനബയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ആഭ്യന്തരവകുപ്പിൻറെ ചുമതലയുള്ള മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബി. ജെ. പി സംസ്ഥാനജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സത്യസരണി കേന്ദ്രീകരിച്ച് മതപരിവർത്തനം നടക്കുന്നുണ്ടെന്നും തങ്ങൾക്ക് വിദേശഫണ്ടിംഗ് ലഭിക്കുന്നുണ്ടെന്നും പ്രണയം നടിച്ച് വിവാഹം നടത്തി മതപരിവർത്തനം ചെയ്യുന്നുണ്ടെന്നുമുള്ള വെളിപ്പെടുത്തൽ നടത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും കേരളാ പൊലീസ് എന്തുകൊണ്ട് അവരെ ചോദ്യം ചെയ്യുന്നില്ല?സത്യസരണി അടച്ചുപൂട്ടിക്കാൻ സർക്കാർ മടിക്കുന്നതെന്തിന്? സി. പി. എമ്മും പോപ്പുലർ ഫ്രണ്ടും തമ്മിൽ ഐക്യത്തിലാണ് കേരളത്തിൽ. വോട്ട്ബാങ്ക് താലപ്പര്യത്തിനുവേണ്ടി കേരളസർക്കാർ വിധ്വംസക ശക്തികളെ താലോലിക്കുകയാണ്.