കോടിയേരിക്ക് കടുത്ത മാനസിക പ്രശ്‌നമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.  കാണുതെല്ലാം അന്ധമായി ആര്‍എസ്എസുകാര്‍ക്കും ബിജെപിക്കാര്‍ക്കും എതിരെ തിരിച്ചുവിടുന്ന കോടിയേരി ബാലകൃഷ്ണന്റെ മാനസികാവസ്ഥയെ പറ്റി നല്ല ഡോക്ടറെ കാണിച്ച് പരിശോധിക്കണം. ഇങ്ങനെ വരുന്ന മാനിയ ഒരു രോഗമാണന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പൊന്‍കുന്നത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കന്യാസ്ത്രീകള്‍ നടത്തിയ സമരം മുഴുവന്‍ ബിജെപിയും ആര്‍എസ്എസും അടക്കമുള്ള ഹിന്ദു വര്‍ഗീയ വാദികള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന പോരാട്ടാമാണ് എന്ന കൊടിയേരി പറയുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഏതു തലം വരെയും പോകുന്ന അധ:പതിച്ച രാഷ്ട്രീയക്കാരനായി കോടിയേരി മാറി.

സമരത്തെ ബിജെപി ഒരിക്കലും മുതലെടുക്കാന്‍ ശ്രമിച്ചിട്ടില്ല. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കേസെടുക്കണമെങ്കില്‍ മതവും രാഷ്ട്രീയവും നോക്കിയാണ് കേസെടുക്കുന്നതെന്നും സ്ത്രീക്കെതിരായ പീഡനത്തിന് തെളിവുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന നിയമ വ്യവസ്ഥ കേരളത്തിലല്ലാതെ ഒരിടത്തുമില്ലന്നും അദ്ദേഹം പറഞ്ഞു.