Friday, 05 August 2016 00:00

സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പ്- കുമ്മനം

Rate this item
(4 votes)
തിരുവനന്തപുരം: പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ കേസ്സെടുക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി.
രഹസ്യയോഗത്തില്‍ ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഇപ്പോള്‍ കേസ്സെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പ്രകോപനം സൃഷ്ടിക്കുന്നതാണ് പ്രസംഗമെങ്കില്‍ കേസ്സെടുക്കാവുന്നതാണ്. അതിനു പരാതി മതി. നിയമോപദേശം തേടേണ്ടതില്ല. ദിവസങ്ങള്‍ക്ക് മുമ്പ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊതുയോഗത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തി. പരാതി നല്‍കിയിട്ടും കേസ്സെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശിക്കാത്തതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ആയുധമെടുക്കാന്‍ ആഹ്വാനം നല്‍കിയിട്ടും കേസ്സെടുക്കാത്തത്  ഒരു പന്തിയില്‍ രണ്ട് വിളമ്പിന് സമാനമാണെന്നും കുമ്മനം പറഞ്ഞു.
Read 760 times
Live Webcast