Friday, 29 July 2016 12:45

കാലടി സർവ്വകലാശാലയ്ക്ക് 8 കോടി കേന്ദ്ര സഹായം

Rate this item
(1 Vote)

തിരുവനന്തപുരം: കാലടി സംസ്കൃത സർവ്വകലാശാലയ്ക്ക് കേന്ദ്ര സർക്കാർ 8 കോടി രൂപ അനുവദിച്ചു. സര്‍വ്വലാശാലയുടെ വികസനത്തിന് ഫണ്ട് അനുവദിക്കണമെന്ന കേരളത്തിൽ നിന്നുള്ള റിച്ചാർഡ് ഹേ എംപിയുടെ ആവശ്യത്തെ തുടർന്നാണ് പണം അനുവദിച്ചത്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ആദ്യ ഗഡുവായ 3 കോടി 20 ലക്ഷം രൂപ സർവ്വകലാശാലയ്ക്ക് കൈമാറിയിട്ടുണ്ട്.  ഇത് സംബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കറാണ് ഉത്തരവ് പുറത്തിറക്കിയത്. 

Read 649 times
Live Webcast